വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന് പീഡിപ്പിച്ച കേസ്: സംഭവം മറച്ചുവച്ചതിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന് പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.
അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അതേസമയം കേസില്‍ റിമാന്‍ഡിലുള്ള അദ്ധ്യാപകന് അരുണ്‍ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. അദ്ധ്യാപകന് പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിലെ മറ്റ് അദ്ധ്യാപകരെ അറിയിച്ചിരുന്നു.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അരുണ്‍ മോഹനെതിരെ നടപടി സ്വീകരിച്ചെങ്കിലും പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ച പുറത്തുവന്നത്. തുടര്‍ന്നാണ് ഫോര്‍ട്ട് പൊലീസ് സ്കൂളിനെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha

























