Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ഗോള്‍ഫ് ക്ലബ് മരം മുറി കേസ്: തൊണ്ടിമുതല്‍ ഹാജരാക്കാത്തതിനാല്‍ വിചാരണ മുടങ്ങി, പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫെബ്രുവരി 20 നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു

30 JANUARY 2025 10:36 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ ഉടമസ്ഥതയിലും അധീനതയിലുമുള്ള തലസ്ഥാനത്തെ ഗോള്‍ഫ് ക്ലബ് സ്ഥിതി ചെയ്യുന്ന 25.38 ഏക്കര്‍ ഭൂമിയില്‍ മരങ്ങള്‍ മുറിച്ച കേസിന്റെവിചാരണ. മുടങ്ങി. പോലീസ് തൊണ്ടിമുതലായ മരത്തടികള്‍ ഹാജരാക്കാത്തതിനാലാണ് വിചാരണ നിര്‍ത്തി വച്ചത്. പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫെബ്രുവരി 20 നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്വേത ശശികുമാറിന്റേതാണുത്തരവ്.

2010 ല്‍ കോടതി ഉത്തരവ് പ്രകാരം കേസെടുത്ത പോലീസ് തൊണ്ടി മരത്തടികള്‍ കോടതിയില്‍ ഹാജരാക്കിയില്ല. 2013 ല്‍ ആരോ തീ വെച്ചു നശിപ്പിച്ചു. തെളിവു നശിപ്പിച്ചതിന് നാഗരാജ് വീണ്ടും 2013 ല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച പ്രകാരം കോടതി കേസെടുക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ക്രൈം 33/2013 നമ്പരായി കേസെടുത്ത പോലീസ് കത്തിയ തടിയുടെ അവശിഷ്ടങ്ങള്‍ ഠചീ.14/2013 തൊണ്ടിയായി ബന്ധവസിലെടുത്തു. ഈ തൊണ്ടിയാണ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. ഒന്നാം സാക്ഷിയായി നാഗരാജിനെ ഇന്ന് വിസ്തരിക്കാനായി നാഗരാജ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ ഹാജരായി.


അതേസമയം ഗോള്‍ഫ് ലിങ്ക്‌സ് സെക്രട്ടറി കവടിയാര്‍ സ്വദേശി രഘു ചന്ദ്രന്‍ നായരാണ് കേസിലെ പ്രതി. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്വേതാ ശശികുമാര്‍ ആണ് കേസ് വിചാരണ ചെയ്യുന്നത്. ക്ലബ് വളപ്പില്‍ നിന്നും മഹാഗണി, ഉലട്ടി, മഴ മരം തുടങ്ങിയ വൃക്ഷങ്ങള്‍ മുറിച്ചുവെന്നാണ് കേസ്. അസ്വ: നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ മോഷണക്കേസ് എടുക്കാന്‍ 2010 ഫെബ്രുവരി 2 നാണ് കോടതി പേരൂര്‍ക്കട പോലീസിനോട് ഉത്തരവിട്ടത്. പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മക്ക് തൂക്കു കയര്‍ വിധിച്ച ജില്ലാ ജഡ്ജി എ.എം. ബഷീറാണ് 2010 ല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആയിരിക്കെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കൂടാതെ സമയ ബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചു വരുത്തി കേസന്വേഷണം നിരീക്ഷിക്കുകയും ചെയ്തു. പേരൂര്‍ക്കട പോലീസ് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ റോബര്‍ട്ട് ജോണി , ശിവാനന്ദന്‍ എന്നിവരാണ് കേസ് അന്വേഷിച്ച് രഘു ചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്ത് 2013 ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ 2016 ഫെബ്രുവരി 9 ന് തള്ളുകയും കേസ് നിലനില്‍ക്കുമെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് അപ്പീല്‍ ( പ്രത്യേക അനുമതി അപ്പീല്‍ ഹര്‍ജി) തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതി വിചാരണ നേരിടാന്‍ ജസ്റ്റിസുമാരായ ജഗദീഷ് സിംഗ് ഖേഹര്‍ , സി . നാഗപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (7 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (8 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (8 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (9 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (11 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (12 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (12 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (13 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (13 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (13 hours ago)

Malayali Vartha Recommends