കുടിലില്‍ നിന്നും ഫൈവ് സ്റ്റാറിലേക്ക്... കുംഭമേളയില്‍ മാല വില്‍ക്കാന്‍ വന്ന 'മൊണാലിസ' സിനിമയിലേക്ക്; ബോളിവുഡ് സംവിധായകന്റെ സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിക്കും

ഒരാളുടെ തലവര എപ്പോള്‍ മാറുമെന്ന് ആര്‍ക്കും അറിയില്ല. അതാണ് മോണാലിസയ്ക്ക് സംഭവിച്ചത്. കുടിലില്‍ നിന്നും വന്‍ താരമാകുകയാണ്. കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് മഹാകുംഭമേളയ്ക്കിടെ ശ്രദ്ധനേടിയ നാടോടി പെണ്‍കുട്ടി മോനി ഭോണ്‍സ്ലെ പറഞ്ഞു. കുംഭമേളയ്ക്കിടെ അസുഖബാധിതയായതിനാലാണ് വീട്ടിലേക്കു തിരിച്ചതെന്നും മോനി പറഞ്ഞു. പത്തുദിവസം കൊണ്ട് മോനി പത്തുകോടി രൂപ സമ്പാദിച്ചെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്നാണ് മോനി പറയുന്നത്.
അതേസമയം മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ഇനി ബിഗ് സ്‌ക്രീനില്‍ തിളങ്ങും എന്ന വാര്‍ത്തയും വരുന്നുണ്ട്. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ ചിത്രത്തിലൂടെയായിരിക്കും മൊണാലിസയുടെ ബോളിവുഡ് എന്‍ട്രിയെന്നാണ് ലഭിക്കുന്ന സൂചന. സനോജ് മിശ്രയുടെ അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പൂരിനെക്കുറിച്ച് അദ്ദേഹം ചര്‍ച്ച നടത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട്.
'രാമജന്മഭൂമി', 'ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍', 'കാശി ടു കശ്മീര്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതെന്നാണ് പുറത്തു വരുന്ന സൂചന.
വൈറലായതിന് പിന്നാലെ തനിക്ക് സിനിമയിലഭിനയിക്കാന്‍ ആഗ്രഹമുള്ളതായി മൊണാലിസ പ്രതികരിച്ചിരുന്നു. കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു അറിയിച്ചത്. കുംഭമേളയ്ക്കിടെ മാല വില്‍പ്പനയ്‌ക്കെത്തിയപ്പോഴാണ് മൊണാലിസ ക്യാമറക്കണ്ണുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോനി ബോണ്‍സ്ലെയെ കാണാന്‍ നിരവധി പേര്‍ എത്തുകയും കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെ ബാധിക്കുകയും ചെയ്തതോടെ പെണ്‍കുട്ടിയെ സ്വന്തം നാട്ടിലേക്ക് രക്ഷിതാക്കള്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് കുംഭമേളയില്‍ നിന്ന് മടങ്ങുന്നതെന്നായിരുന്നു മൊണാലിസയുടെ പ്രതികരണം.
അതേസമയം പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം മൊണാലിസ തള്ളിക്കളഞ്ഞു.'ഞാന്‍ ഇത്രയും പണം സമ്പാദിച്ചെങ്കില്‍, എന്തിനാണ് ഇവിടെ താമസിക്കുന്നത്, എന്തിനാണ് മാലകള്‍ വില്‍ക്കുന്നത്?'-എന്നാണ് മൊണാലിസ ചോദിക്കുന്നത്.
മൊണാലിസയുടെ പ്രശസ്തി നല്ലരീതിയില്‍ കച്ചവടം നടക്കാന്‍ കാരണമായിട്ടുണ്ടാകുമെന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പ്രശസ്തി കുടുംബത്തിന് വെല്ലുവിളിയാവുകയാണ് ചെയ്തത്. മകളുടെ പെട്ടെന്നുള്ള പ്രശസ്തി ബിസിനസിനെ ബാധിച്ചുവെന്ന് മൊണാലിസയുടെ പിതാവ് പറയുന്നു. മാല വാങ്ങുന്നതിന് പകരം സെല്‍ഫിക്കായിട്ടാണ് പലരും മോണാലിസയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
''ഇത്രയേറെ പണം സമ്പാദിച്ചെങ്കില്‍ ഞാനും കുടുംബവും മാലവില്‍പന നടത്തണോ? സുരക്ഷ കണക്കിലെടുത്തും അസുഖം ബാധിച്ചതിനാലുമാണ് കുംഭമേളയില്‍ നിന്ന് നാട്ടിലേക്കു തിരിച്ചത്. അടുത്ത കുംഭമേളയ്ക്കും വരും,'' മോനി വ്യക്തമാക്കി. മാധ്യമങ്ങളില്‍ ശ്രദ്ധനേടിയതോടെ മുംബൈയിലെ ചില സിനിമാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സമീപിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
മൊണാലിസയുടെ കണ്ണുകളോടു സാദൃശ്യമുള്ളതാണ് മോനിയുടെ കണ്ണുകളെന്നു പറഞ്ഞാണ് പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. പിന്നീട് മോനി ജന്മനാടായ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കു തിരിച്ചിരുന്നു. മോനിയുടെ ചിത്രങ്ങളും വിഡിയോയും പ്രചരിച്ചതോടെ മോനിയെ കാണാന്‍ നിരവധിപേര്‍ എത്തി.
കുടുംബത്തില്‍ ഏറ്റവും ഇളയ ആളാണ് മോനി. രണ്ടു സഹോദരന്‍മാരും രണ്ടു സഹോദരിമാരും മോനിക്കുണ്ട്. വീട്ടിലെ പ്രാരാബ്ധം കൊണ്ടാണ് മാല വില്‍പനയുമായി നാടുകള്‍തോറും പോകുന്നതെന്നും മോനി പറഞ്ഞിരുന്നു. ഇനി വമ്പന്‍ മാറ്റമാണ് വരാന്‍ പോകുന്നത്. സിനിമയില്‍ എത്തുന്നതോടെ കുടിലില്‍ നിന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് താമസം മാറും. കുടുംബവും രക്ഷപ്പെടും.
"
https://www.facebook.com/Malayalivartha

























