സിപിഎം പ്രവര്‍ത്തകന്‍ സുരേഷ് കൊലക്കേസ് : ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും വെറുതെവിട്ടു

സിപിഎം പ്രവര്‍ത്തകന്‍ സുരേഷ് കൊലക്കേസില്‍ ആര്‍എസ്എസ് , ബിജെപി പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും തലസ്ഥാന വിചാരണ കോടതി വെറുതെ വിട്ടു. തെളിവിന്റെ അഭാവത്താലും തെളിവു മൂല്യം വിലയിരുത്തുമ്പോള്‍ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും നിരീക്ഷിച്ചാണ് പ്രതികളെ വിട്ടയച്ചത്. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് വിചാരണക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.
സിപിഎം പ്രവര്‍ത്തകന്‍ പൂജപ്പുര തമലം മേലെ ഊരാളി പുത്തന്‍ വീട്ടില്‍ സുരേഷ് എന്ന കുട്ടനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രസ്താവം ഉണ്ടായത്.
തമലം സ്വദേശികളായ സാം ജോണ്‍സന്‍, ഗിരീഷ്, രഞ്ജിത്, ശിവകുമാര്‍, അരുണ്‍ കുമാര്‍, വിനോദ് കുമാര്‍, സുഭാഷ്‌കുമാര്‍, സുനില്‍കുമാര്‍ എന്നിവരാണ് വിചാരന നേരിട്ടത്.
തമലത്തുളള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിനുമോനെ 2013 സെപ്റ്റംബറില്‍ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ജാമ്യത്തിലിറങ്ങിയ സുരേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പുറകില്‍ കാര്‍ ഇടിച്ച് സമീപത്തെ ഓടയില്‍ ഇട്ട ശേഷം വെട്ടി കൊലപ്പെടുത്തി യെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
"
https://www.facebook.com/Malayalivartha

























