തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സ്ആപ്പ് വീഡിയോ കോളുകൾ വിളിച്ചു; ശ്രീതുവും നിഗൂഢമായ മനസ്സുള്ളവരെന്ന് പോലീസ്

ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ് പോലീസിന് വലിയ വെല്ലുവളി. അറസ്റ്റിലായ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജന് ഹരികുമാറാണ് (25) കുഞ്ഞിനെ കൊലപ്പെടുത്തിയത്.
അന്വേഷണത്തോട് സഹകരിക്കാതെ പ്രതിഹരികുമാർ. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസ്സുള്ളവരെന്ന് പോലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സ്ആപ്പ് വീഡിയോ കോളുകൾ വിളിച്ചു ശ്രീതുമത പഠന ക്ലാസുകളിൽ എത്തിയിരുന്നു ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാർ ഈ പൂജാരിയെ ചോദ്യം ചെയ്യും. സുഹൃത്തായ കരിക്കകം സ്വദേശിയും 30 ലക്ഷം തട്ടിയെടുത്തു എന്ന് ശ്രീതു. വീട് വാങ്ങാൻ കൈമാറിയ പണമാണ് തട്ടിയെടുത്തത് എന്നാണ് മൊഴി പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് പോലീസ്. പോലീസിന് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഹരികുമാർ. പ്രതി ഭക്ഷണം കഴിക്കില്ലെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























