പാലക്കാട് വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 1.60 ലക്ഷം രൂപ

പാലക്കാട് വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 1.60 ലക്ഷം രൂപ . രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വിജിലന്‍സ് റെയ്ഡ് നടത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്പോസ്റ്റുകളിലായിരുന്നു പരിശോധന നടത്തിയത്.
ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു മണി വരെ നീളുകയായിരുന്നു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു.
ലോറി ജീവനക്കാര്‍ക്കൊപ്പം മാറി നിന്നു മണിക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ വേഗത്തില്‍ ചെക്പോസ്റ്റിനകത്തേക്ക് കയറി, പരിശോധന നടത്തി കൈക്കൂലി പണം പിടിച്ചെടുത്തത്.
" f
https://www.facebook.com/Malayalivartha

























