കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് സഹോദരന്‍ ഹരികുമാര്‍ ശ്രമിച്ചിരുന്നു..ഒരേ വീട്ടിൽ ഉണ്ടായിട്ട് വീഡിയോ കാൾ..ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ്..

ഇത് വരെയായിട്ടും ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയരുകയാണ് .ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മാവന്‍ ഹരികുമാറിന്റേയും അമ്മ ശ്രീതുവിന്റേയും മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണ്ണായകമാകും. കുഞ്ഞിന്റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിAവിട്ട ബന്ധങ്ങള്‍ക്ക് സഹോദരന്‍ ഹരികുമാര്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്റെ മൊഴി. ഇന്നലെയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നതെന്നാണ് റിപ്പോര്‍ട്ട്.പ്രതി ഭക്ഷണം കഴിക്കുന്നില്ല. വെള്ളം പോലും കുടിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ ചോദ്യങ്ങൾക്കൊന്നും ഇയാൾ മറുപടി നൽകുന്നില്ല. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു.സ്വന്തം മകൾ മരിച്ചിട്ടും ശ്രീതുവിന് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങള്‍ കാണിച്ചു.
ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാള്‍ പറഞ്ഞത് പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറയുന്നു. അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി,
എന്നാല്‍ പിതാവ് ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്നും പോലീസ് തിരിച്ചറിഞ്ഞു.ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. അതില്‍ നിര്‍ണായക വിവരങ്ങളുണ്ടാകുമെന്നാണ് നിഗമനം. അവ കണ്ടെടുക്കും. ചില ചാറ്റുകള്‍ പോലീസിന് കിട്ടുകയും ചെയ്തു. അത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതില്‍ ഹരികുമാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വെള്ളത്തില്‍ വീണ് ശ്വാസംമുട്ടിയാണ് ദേവനന്ദു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























