ദേവീദാസന്‍ എന്ന പേരിൽ അറിയപ്പെടുന്ന പ്രദീപിന് പല മുഖങ്ങൾ; ശ്രീതു മുട്ട സ്വാമിയുടെ അടിമ: 30 ലക്ഷം രൂപ തട്ടിയെടുത്തത് മറ്റൊരു ലക്ഷ്യം വച്ച്...? വീട്ടിൽ ആഭിചാരക്രിയ..?

ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ദേവീദാസന്‍ എന്ന് വിളിക്കുന്ന പ്രദീപ് എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോ എന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഇയാൾ കുട്ടിയെ ആഭിചാര കൊറിയയുടെ മറവിൽ കൊലപ്പെടുത്താൻ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇയാൾ തന്നെയാണ് ശ്രീതുവില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തത്.
ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ദേവീദാസന്‍. ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതനായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വിവരമുണ്ട്. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു. ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയതെന്നാണ് വിവരം. ദേവീദാസന്റെ ആദ്യ ഭാര്യ മരിച്ചതോടെ രണ്ടാം ഭാര്യയുമായാണ് ഇപ്പോൾ താമസം.
ഹരികുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലേക്കു മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുള്ളത്. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായി മതപരമായ വിഷയങ്ങളില്‍ ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തത്.
പാരലല്‍ കോളജ് അധ്യാപകനായിരുന്ന പ്രദീപ് കുമാര്‍ പിന്നീട് എസ്.പി.കുമാര്‍ എന്ന പേരില്‍ കാഥികനായെന്നും പിന്നീട് ശംഖുമുഖം ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദിയും ജ്യോതിഷിയുമായി മാറുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്കു നല്‍കിയെന്നും ഈ പണം തട്ടിച്ചതായി പേട്ട സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ കൂടി വ്യക്തത ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ദേവീദാസനെ കസ്റ്റഡിയില്‍ എടുത്ത് ബാലരാമപുരം സ്‌റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നത്.
കേസില്‍ അറസ്റ്റിലായ ഹരികുമാര്‍ ഇത്തരത്തില്‍ ഒരു മന്ത്രവാദിയുടെ സഹായിയായി പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദേവേന്ദുവിനെ കാണാതായ സമയത്ത് ഹരികുമാറിന്റെ മുറിയ്ക്കുള്ളില്‍ തീ കത്തിച്ചതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ദേവേന്ദുവിന്റെ അമ്മ ശ്രീതു മതപരമായ പൂജകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ക്കു പോകുകയും ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചത്.
കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ശ്രീജിത്ത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും മതപരമായ വിശ്വാസങ്ങളും കൊലപാതകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തത വരുത്താനാണ് ദേവീദാസനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. പൂജപ്പുര വനിതാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ശ്രീതുവിനെ ഇന്നു വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യും. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
ദേവീദാസന്റെ സഹായിയായി ഹരികുമാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ഒരാഴ്ചയോളം ഇവിടെ ജോലി ചെയ്തിരുന്നു. പിന്നീട് ഹരികുമാറിനെ പറഞ്ഞുവിട്ടുവെന്നാണ് ദേവീദാസന്‍ പൊലീസിനോടു പറഞ്ഞത്. അതേസമയം, ദേവീദാസന്‍ പ്രശ്‌നക്കാരനാണെന്നാണ് ഹരികുമാര്‍ പറയുന്നു. ഹരികുമാറിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ പൂജ നടത്താന്‍ ദേവീദാസന്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഏതെങ്കിലും തരത്തിലുള്ള ആഭിചാരക്രിയകള്‍ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നോ എന്ന തരത്തില്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. ദേവീദാസന്റെ ഭാര്യയും സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. ശ്രീതുവിന്റെ 30 ലക്ഷം രൂപ ദേവീദാസന്‍ തട്ടിപ്പുവെന്ന ആക്ഷേപത്തിലും വ്യക്തത വരാനുണ്ട്.
അതേസമയം ശ്രീതു തുടർച്ചയായി കള്ളം പറഞ്ഞിരുന്നതായി അയൽവാസികളായ ഷീബ റാണിയും ഷീജയും മൊഴി നൽകിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവർ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോൾ ശ്രീതു കരയാറുണ്ടെന്നും ഹരികുമാർ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നും അയൽവാസികൾ പറയുന്നു. ഇന്നലെ പൊലീസ് അയൽവാസികളായ രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























