തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്നവർ എന്തിന് വാട്സ്ആപ്പിൽ ചാറ്റ് ചെയ്യണം..? പോലീസിന്റെ ചോദ്യത്തിന് പരസ്പ്പര വിരുദ്ധ മൊഴികൾ...

രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കേസില്‍ അറസ്റ്റിലായ അമ്മാവന് ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരാണെന്നാണു പൊലീസ് പറയുന്നത്. ഇവരുടെ വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണു പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്.
തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വാട്സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹരികുമാര്‍ പരസ്പര വിരുദ്ധമായ മൊഴികളാണു നല്‍കുന്നത്. ഒരു സഹോദരിയോടുള്ള സ്നേഹമായിരുന്നില്ല ഹരികുമാറിന് ശ്രീതുവിനോട് തോന്നിയിരുന്നത്. ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറയുന്നു.
ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു. സ്വന്തം മകൾ മരിച്ചിട്ടും ശ്രീതുവിന് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. സംസ്കാര ചടങ്ങിൽ പോലും യുവതി പങ്കെടുത്തിരുന്നില്ല.
പല കുരുക്കുകളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങൾ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഒരാഴ്ച മുൻപ് അടിയന്തിര ചടങ്ങിനെത്തിയ ബന്ധുക്കൾ ചേർന്ന് ശ്രീതുവിനെയും ഭർത്താവ് ശ്രീജിത്തിനെയും ഒന്നിപ്പിക്കാൻ മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ശ്രീജിത്തിനൊപ്പം പോകില്ലെന്നു ശ്രീതു വാശിപിടിച്ചുവെന്ന് അയൽക്കാർ പറയുന്നു.
ഇത് ഹരികുമാറിന്റെ ഭീഷണിയെ തുടർന്നാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകകേസിൽ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പൂജാരിയുമായി ബന്ധമുണ്ടെന്ന പ്രതിയുടെ മൊഴിയിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
ശ്രീതുവും ഹരികുമാറും ഇയാളുടെ നിർദേശമനുസരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും സൂചനകളുണ്ട്. അതേസമയം, ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറൽ എസ്.പി കെഎസ് സുദർശൻ പറഞ്ഞു. കേസിൽ ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും മൊഴി നൽകി. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇരുവരും തമ്മിലുള്ള നഷ്ട്ടമായ വാട്സാപ്പ് സന്ദേശങ്ങൾ തിരിച്ചെടുത്ത് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha

























