ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന ഭാര്യയുടെ പരാതിയില്‍ നാലംഗ സംഘം പിടിയില്‍; ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ഗോവയിലേക്കു പോവുകയായിരുന്നുവെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം പൂന്തുറയില്‍നിന്നു ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന ഭാര്യയുടെ പരാതിയില്‍ നാലംഗ സംഘം പിടിയില്‍. തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം.എ.നജിംഷാ (41), ബിജു പ്രസാദ് (28), കെ.അജിത് കുമാര്‍ (56) എന്നിവരെയാണു പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആര്.എസ്.രഞ്ജിത്തും (32) പ്രതികള്‍ക്കൊപ്പമുണ്ട്.
രഞ്ജിത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണു പൂന്തുറ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. നാലംഗ സംഘം പിടിയിലായെന്ന വിവരമറിഞ്ഞു പൂന്തുറ പൊലീസ് പയ്യന്നൂരിലേക്കു തിരിച്ചു. പൊലീസ് രഞ്ജിത്തിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. സംഘം കാസര്‍കോട് ഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ പൂന്തുറ പൊലീസ് വിവരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്റ്റേഷനുകളില്‍ അറിയിച്ചു.
തുടര്‍ന്നാണു സംഘം സഞ്ചരിച്ചിരുന്ന കാര്‍ വ്യാഴാഴ്ച രാത്രി പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്തത്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തോടൊപ്പം ഗോവയിലേക്കു പോകുകയാണെന്നുമാണു രഞ്ജിത് പൊലീസിനു മൊഴി നല്‍കിയത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണു തട്ടിക്കൊണ്ടു പോകലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























