തനിക്കെതിരെ വ്യാജ കേസ് നല്കിയ നടിക്കെതിരെ മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കുമെന്നു രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ വ്യാജ കേസ് നല്കിയ നടിക്കെതിരെ മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കുമെന്നു രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്നു നടി അറിയണമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും. എനിക്കു വേണ്ടി ഞാന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. നടി നല്കിയ പുതിയ പരാതിയിലാണ് ബിഎന്‍എസ് 79, ഐടി ആക്ട് 67 പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തേ നടി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല.
''പൊലീസ് കഴമ്പില്ലെന്നു പറഞ്ഞ കാര്യത്തിലാണു കേസ് എടുത്തത്. നിയമം ദുരുപയോഗം ചെയ്യുകയാണ്. പുരുഷനെതിരെ കേസ് എടുക്കുന്നതാണ് പുരോഗമനം എന്നാണു ചിലര്‍ കരുതുന്നത്. മാധ്യമങ്ങള്‍ ആണുങ്ങളോടു കരുണ കാണിക്കണം. നടിയോട് ബഹുമാനപൂര്‍വമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മിഷന് വേണം.
നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വന്നതു വ്യാജ പോക്സോ കേസാണ്. കുടുംബ തര്‍ക്കമാണു കാരണം. ഒരു പുരുഷനു താന്‍ നിരപരാധിയാണെന്നു പറയാന്‍ പോലും ധൈര്യം ഇല്ലാത്ത സാഹചര്യമാണുള്ളത്''- രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തിയില്ല.
https://www.facebook.com/Malayalivartha

























