നാളെ മുതല്‍ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെ എസ് ഇ ബി

നാളെ മുതല്‍ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെ എസ് ഇ ബി. ഫെബ്രുവരി ഒന്നു മുതല്‍ യൂണിറ്റിന് 90 പൈസ നിരക്കില്‍ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെ.എസ്. ഇഉ,.ബി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് കുറവ് ലഭിക്കുക. ഈ മാസം വരെ 19 പൈസയായിരുന്നു സര്‍ചാര്‍ജ് ഇനത്തില്‍ പിരിച്ചിരുന്നത്. ഇതില്‍ 10 പൈസ വൈദ്യുതി ബോര്‍ഡ് സ്വന്തം നിലയില്‍ പിരിക്കുന്നതും 9 പൈസ വൈദ്യുതി റഗുലേറ്ററി കമ്മിഷന് അംഗീകരിച്ചതുമാണ്.
2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന് അനുവദിച്ച 9 പൈസ സര്‍ചാര്‍ജ് ഈ മാസം അവസാനിക്കും. അതിനാലാണ് ബില്ലില്‍ 9 പൈസ കുറയുന്നത്. അതേസമയം വൈദ്യുതി സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ ഫെബ്രുവരിയിലും ഈടാക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 2024 ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടിയുടെ അധിക ബാധ്യതയുണ്ടായത് കണക്കിലെടുത്താണിത്.
https://www.facebook.com/Malayalivartha

























