വയോധികരായ മാതാപിതാക്കളെ വീട്ടില്‍ നിന്നും പുറത്താക്കി മകള്‍ ഗേറ്റ് പൂട്ടി

വര്‍ക്കലയില്‍ വയോധികരായ മാതാപിതാക്കളെ വീട്ടില്‍ നിന്നും പുറത്താക്കി മകള്‍ ഗേറ്റ് പൂട്ടി. വൃന്ദാവനം വീട്ടില്‍ സദാശിവന്( 79 ), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകള്‍ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ ഗേറ്റ് തുറക്കാന്‍ കൂട്ടാക്കിയില്ല. പൊലീസ് മതില് ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകള്‍ വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റി.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകള്‍ ഗേറ്റ് പൂട്ടുന്നത്. ഇന്ന് സബ് കളക്ടര്‍ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാല്‍ മകള്‍ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.
അച്ഛന് സദാശിവന് ക്യാന്‍സര്‍ രോഗിയാണ്. വസ്തുതര്‍ക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. ആയിരൂര്‍ പൊലീസ് മകളുമായി സംസാരിച്ചതിന് ശേഷവും മകള്‍ യാതൊരു കാരണവശാലും വാതില്‍ തുറക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനിന്നു.
https://www.facebook.com/Malayalivartha

























