ഈ നേട്ടം അപ്രതീക്ഷിതം... പ്രമുഖരെ പിന്നിലാക്കി സുരേഷ് ഗോപി 2024 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍; നിരന്തരം സുരേഷ് ഗോപിയെ എഴുതി തള്ളുന്നവര്‍ക്കുള്ള താക്കീത്

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി തൃശൂരിന്റെയല്ല കേരളത്തിന്റെ ഹൃദയത്തിലുണ്ടെന്ന് വെളിപ്പെടുത്തി ഒരു അംഗീകാരം. സുരേഷ് ഗോപി 2024 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ ആയി. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സുരേഷ് ഗോപിയെ വാര്‍ത്താതാരമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്.
മറ്റു പ്രചാരണങ്ങളില്‍ വഴിപ്പെടാതെ പ്രേക്ഷകര്‍ തന്നോടു കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരമെന്നും അവരോടു നന്ദിയുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. വ്യക്തി എന്ന നിലയില്‍ മാത്രം അംഗീകരിക്കപ്പെട്ടാല്‍ മതിയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ ഫുട്ബോള്‍താരം ഐ.എം. വിജയനാണ് ഫലപ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ ചങ്കൂറ്റവും കഠിനാധ്വാനവുമാണ് തൃശൂരിലെ വിജയത്തിനു പിന്നിലെന്ന് വിജയന് പറഞ്ഞു. പത്മശ്രീ പുരസ്കാരം കിട്ടിയ വിജയനെ സുരേഷ് ഗോപി അഭിനന്ദിച്ചു.
ദൈവം അനുഗ്രഹിച്ചു നല്കുന്നതെല്ലാം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാകാര്യത്തിലും തൃപ്തിയുണ്ട്. അതൃപ്തി മറക്കാനും അടിച്ചമര്‍ത്താനുമാണ് എപ്പോഴും ശ്രമിക്കുന്നത്. ഇന്ന് ജനതയ്ക്ക് ആവശ്യമായ ഒരു പൊലീസിനെ അവതരിപ്പിക്കാനുള്ള കഥയും കഥാപാത്രവും ജനിക്കണമെന്നും താനും അത് ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്കൊപ്പം പി.വി.അന്‍വര്‍, ഷാഫി പറമ്പില്‍, പി.ആര്. ശ്രീജേഷ് എന്നിവരും അന്തിമപട്ടികയിലെത്തിയിരുന്നു. മനോരമ ന്യൂസ്.കോം/ന്യൂസ്മേക്കര്‍ വഴി നടത്തിയ വോട്ടെടുപ്പിലാണു വിജയിയെ കണ്ടെത്തിയത്. എഴുത്തുകാരി കെ.രേഖ, മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവരും പ്രഖ്യാപന പരിപാടിയില്‍ പങ്കെടുത്തു.
അതേസമയം രണ്‍ജി പണിക്കരുടെ തിരക്കഥകളില്‍നിന്ന് ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ലെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭരത് ചന്ദ്രനെപ്പോലൊരു കഥാപാത്രത്തെ എപ്പോള്‍ പ്രതീക്ഷിക്കാമെന്ന ചോദ്യവുമായി ഐ.എം.വിജയന്. പത്മശ്രീ പുരസ്കാരം കിട്ടിയ വിജയനെ അഭിനന്ദിച്ച് ന്യൂസ്മേക്കര്‍ ജേതാവ്. ചിരിയും കൗതുകവും നിറഞ്ഞുനിന്നു, ഇത്തവണ ന്യൂസ്മേക്കര്‍ പുരസ്കാര പ്രഖ്യാപനപരിപാടി.
പത്മശ്രീയുടെ നിറവില്നില്ക്കുന്ന ഐ.എം.വിജയന് അപ്രതീക്ഷിതമായാണ് സുരേഷ്ഗോപിയുടെ അഭിനന്ദനം എത്തുന്നത്. തൊട്ടുപിന്നാലെ ഐ.എം.വിജയന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
ചിന്താമണി കൊലക്കേസിലെയും ലേലത്തിലെയും കഥാപാത്രങ്ങള്‍ ഉടന്‍ സംഭവിക്കാമെന്ന് സുരേഷ് ഗോപി. സുരേഷ് ഗോപിക്കുനേരെ പതിവായി ഉയരുന്ന വിമര്‍ശനത്തിന് മറുപടി തേടിയത് അവതാരകന് അയ്യപ്പദാസ്. ഇന്ന് ജനത്തിന് ആവശ്യമായ ഒരു പൊലിസിനെ അവതരിപ്പിക്കാനുള്ള കഥയും കഥാപാത്രവും ജനിക്കണം, താനും അത് ആഗ്രഹിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വരാഹം. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് അപ്ഡേറ്റുകളില് നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സുരേഷ് ഗോപി.
'വരാഹം ആഘാതത്തിന് തയ്യാറാകൂ', എന്ന് കുറിച്ചു കൊണ്ടാണ് സുരേഷ് ഗോപി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ലോഡഡ് ആന്റ് ലോക്ക്ഡ് എന്നും കുറിച്ചിട്ടുണ്ട്. വരാഹത്തിന്റെ ട്രെയിലറോ ടീസറോ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഇക്കാര്യം വൈകാതെ പുറത്തുവരികയും ചെയ്യും. ഒപ്പം വരാഹത്തിന്റെ റിലീസ് തിയതിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വസുദേവ് മേനോന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























