കണ്ണീര്‍ക്കാഴ്ചയായി.... ഡിവൈഡറില്‍ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ എസ് ആര് ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി.... ഡിവൈഡറില്‍ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ എസ് ആര് ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...
വഴുതൂര്‍ കൂട്ടപ്പന കോതച്ചന്വിള മേലേ പുത്തന്‍ വീട്ടില്‍ ജിഷ്ണുദേവ്(29) ആണ് മരണപ്പെട്ടത്. കരമന - കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പ്പാറയ്ക്ക് സമീപത്തായി കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജിഷ്ണുദേവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
ബൈക്കില്‍ യാത്രചെയ്തിരുന്ന ജിഷ്ണുദേവ് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി ബസിനെ മറികടക്കാനായി ശ്രമിക്കവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. കെ എസ് ആര് ടി സി ബസിനടിയിലേക്ക് തെറിച്ചു വീണ ജിഷുണുദേവിന്റെ അരയ്ക്ക് താഴെയായി ബസിന്റെ പിന് ചക്രം കയറിയിറങ്ങുകയായിരുന്നു.
യാത്രക്കാരും, നാട്ടുകാരും ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി ജിഷ്ണുവിനെ പുറത്തെടുക്കാനായി ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ നരുവാമൂട് പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha

























