Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കാര്യങ്ങള്‍ പോകുന്ന പോക്കേ... രണ്ടരവയസ്സുകാരിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമൊന്നുമില്ലെന്ന് പോലീസ് ചോദ്യം ചെയ്യലിനെത്തിയ ജ്യോതിഷി ദേവീദാസ്; ഞാന്‍ ആരുടേയും ആത്മീയ ഗുരുവല്ല, ഒരു ജോത്സ്യനാണ്

01 FEBRUARY 2025 09:02 AM IST
മലയാളി വാര്‍ത്ത

അടുത്ത കാലത്തെ നിരവധി മരണങ്ങളില്‍ ജ്യോത്സ്യനോ പൂജാരിയോ ഒരറ്റത്ത് സംശയ നിഴലില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. നെയ്യാറ്റിന്‍ കരയിലെ ഗോപസ്വാമിയും പൂജാരി മക്കളും ഉണ്ടാക്കിയ പൊല്ലാപ്പ് നമ്മള്‍ മറന്ന് തുടങ്ങിയിട്ടില്ല. അതിനിടയ്ക്ക് പാലക്കാട് ചെന്താമര കൊലപാതകം നടത്തിയത് ജ്യോത്സ്യന്‍ പറഞ്ഞിട്ടെന്ന്. അതിന് പിന്നാലെ ചില മരണവുമായി ബന്ധപ്പെട്ട് മറ്റ് പൂജാരിമാരും സംശയ നിഴലില്‍ കഥകളായി. ഇപ്പോഴിതാ ബാലരാമപുരത്തും ഒരു ജ്യോത്സ്യനെ ചോദ്യം ചെയ്തു.

അതേസമയം തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസ്സുകാരിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമൊന്നുമില്ലെന്ന് പോലീസ് ചോദ്യം ചെയ്യലിനെത്തിയ ജ്യോതിഷി ദേവീദാസ്. ഞാന്‍ ആരുടേയും ആത്മീയ ഗുരുവല്ല, വെറുമൊരു ജോത്സ്യനാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷനിലെത്തിയതെന്ന് ദേവീദാസ് പറഞ്ഞു.

ദേവീദാസിനെ ഇന്നലത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കുട്ടിയുടെ കൊലപാതകത്തിന് ജ്യോതിഷിയുമായോ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസവുമായോ ബന്ധമുണ്ടോ എന്ന് പരിശോധിക്കാനായാണ് പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

ജ്യോതിഷിയെ കാണാന്‍ എത്തിയിരുന്നുവെന്നും പണം നല്‍കിയിരുന്നുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ ശ്രീതു പറഞ്ഞിരുന്നു. ഹരികുമാറിനും ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് ജ്യോതിഷിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. എന്നാല്‍ കോവിഡിന് മുന്‍പാണ് ഹരികുമാര്‍ ഒപ്പം നിന്നത്, സഹായിച്ചു, അതിനുള്ള പ്രതിഫലവും ഞാന്‍ കൊടുത്തു. അല്ലാതെ ആ കുടുംബവുമായൊന്നും യാതൊരു വിധത്തിലുള്ള ബന്ധവും തനിക്കില്ലെന്ന് ദേവീദാസ് പറഞ്ഞു. താനുമായി അടുത്ത ബന്ധമുണ്ടെന്നത് നൂറു ശതമാനം തെറ്റായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസിലെ പ്രതി ഹരികുമാറിനെ റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ ഇന്നുവൈകുന്നേരം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നാട്ടുകാര്‍ ഹരികുമാറിന് നേരെ അസഭ്യം ചൊരിഞ്ഞു. വലിയ പ്രതിഷേധമാണ് സ്ഥലത്ത് പ്രതിക്കെതിരേ നടന്നത്.

ഇന്നലെ രാവിലെയാണ് കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസ് എന്ന ജ്യോതിഷിയെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്

അതേസമയം സഹോദരിയുടെ രണ്ടുവയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു പിന്നില്‍ അന്ധവിശ്വാസമെന്നു സൂചന. വീട്ടില്‍ മന്ത്രവാദം നടത്തിയ ജ്യോത്സ്യനെ പോലീസ് ചോദ്യംചെയ്തു. കുട്ടി ജനിച്ചതിനു ശേഷമാണ് വീട്ടില്‍ കഷ്ടപ്പാടും ദുരിതവുമുണ്ടായതെന്ന, കരിക്കകം സ്വദേശി ശംഖുംമുഖം ദേവിദാസനെന്നു വിളിക്കുന്ന എസ്. പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തലാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഹരികുമാര്‍ പോലീസിനോടു പറഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് വീട്ടില്‍ അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാര്‍ വീട്ടുവളപ്പിലെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്.

പൂജാരി പറഞ്ഞ പ്രകാരമാണ് കൊലനടത്തിയതെന്ന് ഇയാള്‍ ആദ്യദിനം പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് മൊഴി മാറ്റുകയും പോലീസിനെ ചോദ്യംചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പൂജാരിയായ ആര്‍. പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. രണ്ടാഴ്ച മുന്‍പ് പൂജ നടത്തുന്നതിനിടെ ശ്രീതുവിന്റെ വീട്ടില്‍നിന്ന് 36 ലക്ഷം രൂപ കളവുപോയെന്നു കാണിച്ച് ബാലരാമപുരം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് റൂറല്‍ എസ്.പി. സുദര്‍ശനന്‍ പറഞ്ഞു.

അതേസമയം കൊലപാതകത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക.

കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. അതേസമയം ദേവന്ദുവിന്റെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്നാണ് വിലയിരുത്തലെന്ന് പൊലീസ് വ്യക്തമാക്കി. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. അതേസമയം, പണം വാങ്ങിയെന്ന ആരോപണം ജ്യോത്സ്യന്‍ ദേവീദാസന്‍ നിഷേധിച്ചു. ഫോണ്‍ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇയാളെ വിട്ടയച്ചിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (8 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (8 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (8 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (10 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (12 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (12 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (12 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (12 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (12 hours ago)

Malayali Vartha Recommends