ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നു...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കുന്നതാണ് .
പുലര്‍ച്ചെ 5 മണി മുതല്‍ കല്യാണങ്ങള്‍ തുടങ്ങും. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കുകയും ചെയ്യും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാനായി ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹ സംഘങ്ങള്‍ക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര് കുളത്തിനോട് ചേര്‍ന്നുള്ള റിസപ്ഷന് കൗണ്ടറിലെത്തി രജിസ്ട്രേഷന് നടത്തി ടോക്കണ്‍ വാങ്ങി പ്രത്യേക പന്തലില്‍ വിശ്രമിക്കാവുന്നതാണ്.
താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേല്പുത്തൂര് ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നു കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കുകയും ചെയ്യും. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേര്‍ക്കേ പ്രവേശനമുണ്ടാകു. ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.
"
ദര്‍ശനം ക്യു വടക്കേ നടപ്പന്തലിലേയ്ക്ക് മാറ്റും. ക്രമീകരണങ്ങളുമായി ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം അഭ്യര്‍ഥിച്ചു. പൊതു അവധി ദിനമായതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്ര ദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്.
https://www.facebook.com/Malayalivartha

























