സങ്കടക്കാഴ്ചയായി.... വിഴിഞ്ഞത്ത് ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... വിഴിഞ്ഞത്ത് ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാര്‍ന്ന് മരിച്ചത്. ലോ ഫ്ലോര്‍ ബസില്‍ സഞ്ചരിക്കവേ ഉറങ്ങിപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.
ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ യാത്രക്കാര്‍ ചേര്‍ന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലങ്കട് സ്വദേശി റോബര്‍ട്ടി (46) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ റോബര്‍ട്ടിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം
ആരംഭിച്ചു.
"
https://www.facebook.com/Malayalivartha

























