തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാവ് കള്ളന് കുമാറിനെ ഫെബ്രുവരി 5 ന് ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ കോടതി ഉത്തരവ് ..

തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാവ് കള്ളന് കുമാറിനെ ഫെബ്രുവരി 5 ന് ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
പട്ടത്തും വലിയശാലയിലും വീടുകള്‍ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് പ്രതി വിചാരണ നേരിടുന്നത്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സാ കാതറിന് ജോര്‍ജിന്റേതാണുത്തരവ്. വിചാരണ വേളയില്‍ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന സാക്ഷി മൊഴികളുടെയും രേഖാമൂലമുളള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി നേരിട്ടു തയ്യാറാക്കിയ ചോദ്യാവലി പ്രകാരം പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നതിലേക്കായാണ് പ്രതിയെ വിളിച്ചു വരുത്തു
ന്നത്.
വിളപ്പില്‍ശാല പുന്നശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി കള്ളന് കുമാര്‍ എന്ന അനില്‍കുമാറാണ് പ്രതി.
പട്ടത്തും വലിയശാലയിലും വീടുകള്‍ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ജയിലില്‍ കഴിയുകയാണ് പ്രതി. 2023 മെയ് 25 നാണ് പ്രതി അറസ്റ്റിലായത്.
പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നിന്ന് 45.5 പവന് സ്വര്‍ണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടില്‍ നിന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷണശേഷം ഒളിവില്‍ കഴിഞ്ഞ വിളപ്പില്‍ശാലയിലെ വീട്ടില്‍ നിന്ന് മുഴുവന്‍ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച രാവിലെ റിട്ട. ഉദ്യോഗസ്ഥരായ ദമ്പതികള്‍ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മതില് ചാടിക്കടന്ന പ്രതി അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഒന്നാം നിലയിലെ മുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.
2023 മെയ്18 ന് രാത്രി 7നാണ് വലിയശാലയില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും വിദേശത്തു നിന്ന് കൊണ്ടുവന്ന പുരാവസ്തുക്കളും കവര്‍ന്നത്. മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
"
https://www.facebook.com/Malayalivartha

























