റോഡില്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ചെറിയവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഒരേ അവകാശമെന്ന് ഹൈക്കോടതി....

റോഡില്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ചെറിയവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഒരേ അവകാശമെന്ന് ഹൈക്കോടതി. ചട്ടവിരുദ്ധമായി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങള്‍ക്കു മുന്നില്‍ രാത്രികാലങ്ങളില്‍ അകപ്പെടുന്ന ചെറുവാഹനങ്ങള്‍ കാനകളിലും മറ്റും വീണ് അപകടമുണ്ടാകുന്നത് വര്‍ദ്ധിച്ചു വരികയാണ്.
മുന്നിലെ ഗ്രില്ലില്‍ വരെ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തു. മൂന്നാറില്‍ കെ.എസ്.ആര്.ടി.സി ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.ഇതുവരെയുള്ള നടപടികള്‍ വിശദമാക്കി സര്‍ക്കാരും കെ.എസ്.ആര്.ടി.സിയും 13നകം റിപ്പോര്‍ട്ട് നല്‍കുകയും വേണം.
5ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ലൈറ്റുകള്‍ തെളിഞ്ഞ ബസുകളിലെ ഡ്രൈവര്‍ ക്യാബിന്റെയും യാത്രക്കാരുടെ ഭാഗത്തിന്റെയും ഫോട്ടോകളും നല്‍കണം. കെ.എസ്.ആര്.ടി.സി റോയല്‍വ്യൂ ടൂറിസ്റ്റ് ബസുകളില്‍ അനുവദനീയമായതിലേറെ ലൈറ്റുകളുണ്ടെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് കോടതി കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha

























