കുഞ്ഞിനെ കൊന്നത് താന്‍ മാത്രമാണെന്ന ഹരികുമാറിന്റെ മൊഴി ഇപ്പോഴും പൊലീസ് വിശ്വസിച്ചിട്ടില്ല..രണ്ടാഴ്ച മുന്‍പ് നടത്തിയ പൂജയ്ക്കു ശേഷം.. ശ്രീതു തല മുണ്ഡനംചെയ്യുകയും ചെയ്തു..

ദേവേന്ദുവിന്റെ കൊലപാതക അന്വേഷണം പോലീസിന് വെല്ലുവിളിയാകുന്നുണ്ട്. കുഞ്ഞിനെ കൊന്നത് താന്‍ മാത്രമാണെന്ന ഹരികുമാറിന്റെ മൊഴി ഇപ്പോഴും പൊലീസ് വിശ്വസിച്ചിട്ടില്ല. ഹരികുമാര്‍ പറയുന്നതൊന്നും സ്ഥിരതയില്ലാത്ത കാര്യങ്ങളാണ്. പ്രതി അടിക്കടി മൊഴിയും മാറ്റുന്നു. കുഞ്ഞിനെ കൊന്നത് ഉള്വിളികാരണെന്ന് അടക്കം വിശദീകരിക്കുന്നു. ഹരികുമാറിന്റെ കുറ്റസമ്മത മൊഴി കൊണ്ടു മാത്രം കേസ് മുമ്പോട്ട് പോകില്ലെന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്. ഇതിന് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലം അനിവാര്യതയാണ്. ഇതു കണ്ടെത്താനാകും ഇനിയുള്ള പോലീസിന്റെ ശ്രമം.
തിരുവനന്തപുരം റൂറല്‍ എസ് പി സുദര്ശനന് നേരിട്ട് അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നുണ്ട്.കൊലപാതകത്തില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. അതേ സമയം പണം വാങ്ങിയെന്ന ആരോപണം ജ്യോത്സ്യന് ശംഖുംമുഖം ദേവീ ദാസന് നിഷേധിച്ചു. ജ്യോത്സ്യന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ശംഖുംമുഖം ദേവീ ദാസന് പ്രതികരിച്ചു. തനിക്ക് എതിരെ നൂറു ശതമാനം കള്ള പരാതിയാണ് ശ്രീതു നല്‍കിയതെന്ന് ജ്യോത്സ്യന് പ്രതികരിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മാവന് ഹരികുമാര്‍ കൊവിഡിന് മുന്‍പാണ് ഒന്നര വര്‍ഷത്തോളം തന്റെ സഹായി ആയി ജോലി ചെയ്തിരുന്നതെന്നും
അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ശംഖുംമുഖം ദേവീ ദാസന് പറഞ്ഞു.വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് വീട്ടില്‍ അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാര്‍ വീട്ടുവളപ്പിലെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. പ്രതി ഹരികുമാര്‍ മാനസികവൈകല്യത്തിനു ചികിത്സതേടിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിന്റെയും ശ്രീതുവിന്റെയും ഇളയ മകളാണ് ദേവേന്ദു. 2022-ലാണ് ദേവേന്ദു ജനിച്ചത്.
ഇതിനുശേഷമാണ് വീട്ടില്‍ കഷ്ടപ്പാടും ദുരിതവുമുണ്ടായതെന്ന് കരിക്കകത്തെ മൂകാംബിക മഠത്തിലെ ജ്യോത്സ്യന് ആര്.പ്രദീപ് കുമാര്‍ ഇവരോടു പറഞ്ഞിരുന്നു. ഇതിനു പരിഹാരമായി രണ്ടാഴ്ച മുന്‍പ് നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനംചെയ്യുകയും ചെയ്തു. ഇതിനിടെ, ഹരികുമാറിന്റെ അച്ഛന് ഉദയകുമാര്‍ രോഗബാധിതനായി മരിച്ചിരുന്നു. ഉദയകുമാറിന്റെ മരണത്തിന്റെ 16-ാംദിന ചടങ്ങുകള്‍ നടക്കേണ്ട ദിവസം പുലര്‍ച്ചെയാണ് ഹരികുമാര്‍ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത്
https://www.facebook.com/Malayalivartha

























