സംസ്ഥാനത്ത് ഇന്ന് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത.. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്..വരുന്ന അഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല..

വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടു കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പു വരുമ്പോഴും വടക്കന്‍ കേരളത്തിലും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത് ഭിന്നമായ കാലാവസ്ഥ. വടക്കന്‍ കേരളത്തില്‍ താപനില ഉയരുമ്പോള്‍ തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ വ്യാഴാഴ്ച രാവിലെ ചെറിയ തോതില്‍ ചാറ്റല്‍മഴ അനുഭവപ്പെടുകയും ചെയ്തു. ഇന്നത്തെ പ്രവചനം പ്രകാരം .
സംസ്ഥാനത്ത് ഇന്ന് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വരുന്ന അഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, ഇന്ന് 7 ജില്ലകളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം കാലാവസ്ഥ പ്രവചനം പോലെ തിരുവനന്തപുരം ജില്ലയിലടക്കം വൈകുന്നേരത്തോടെ മഴ തുടങ്ങി.
https://www.facebook.com/Malayalivartha

























