ഒരു നിഗമനത്തിൽ എത്താൻ പൊലീസിന് സാധിച്ചിട്ടില്ല..സഹോദരിയോടുള്ള പ്രത്യേക താല്പര്യവും അത് എതിര്‍ത്തതിലുള്ള വൈരാഗ്യവുമാണ്, കുഞ്ഞിനോട് തീര്‍ത്തതെന്ന് പൊലീസിനു ബോധ്യപ്പെട്ടു...

ബാലരാമപുരത്ത് രണ്ടുവയസുകാരിയെ സ്വന്തം അമ്മാവൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴും ഒരു നിഗമനത്തിൽ എത്താൻ പൊലീസിന് സാധിച്ചിട്ടില്ല . കാരണം പ്രതികളുടെ മൊഴികൾ തന്നെ ഏറെ ദുരൂഹതയാണ് . പ്രതികളെ പറയുന്ന മൊഴിക്കനുസരിച്ച് അത് സാധൂകരിക്കുന്ന തെളിവുകൾ വേണം പൊലീസിന് . അതാണ് ഏറെ വെല്ലുവിളിയാകുന്നത് . ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലേക്കെറിഞ്ഞു കൊന്ന ഹരികുമാറിന്റെ മനോനില വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സഹോദരിയോടുള്ള പ്രത്യേക താല്പര്യവും അത് എതിര്‍ത്തതിലുള്ള വൈരാഗ്യവുമാണ് കുഞ്ഞിനോട് തീര്‍ത്തതെന്ന് പൊലീസിനു ബോധ്യപ്പെട്ടു.
പ്രായം വെറും 24 വയസ്. എഴുത്തും വായനയും അറിയില്ല. ഉയരം നന്നേ കുറവ്. ഇതൊന്നും തെറ്റല്ല. പക്ഷേ സഹോദരിയോട് പോലും പാടില്ലാത്ത ബന്ധം ആഗ്രഹിക്കുന്ന സഹോദരന്, തന്നോടുള്ള സ്നേഹം കുഞ്ഞുങ്ങളോട് പങ്കിട്ടുപോകുമെന്ന് ചിന്തിക്കുന്ന അമ്മാവന്, സഹോദരിയോടുള്ള താല്പര്യത്തിനായി ഉറങ്ങിക്കിടന്ന പിഞ്ചോമനയെ കൂട്ടിപ്പിടിച്ച് കിണറ്റിലെറിഞ്ഞ ക്രൂരത... ഇതൊന്നും സാധാരണ മനോനിലയുള്ളൊരാള്ക്ക് ചെയ്യാന്‍ കഴിയുന്നതല്ല.ഹരി കരിക്കകത്തെ ജ്യോല്സ്യന് ദേവീദാസന്റെ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. കോവിഡിനു മുന്‍പ് ദേവീദാസനൊപ്പം പൂജകളില്‍ പങ്കാളിയായിട്ടുണ്ട്. എഴുതാനോ വായിക്കാനോ അറിയില്ല. പക്ഷേ നന്നായി തിമില വായിക്കുമെന്ന് ദേവീദാസന് പറയുന്നു.
പണം എണ്ണാനോ കൈകാര്യം ചെയ്യാനോ അറിയാത്ത ഹരി അതിരാവിലെ എഴുന്നേറ്റ് വിളക്ക് വയ്ക്കുകയും പൂജാ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും.ഹരികുമാറിനു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം. പത്താം ക്ലാസ് കഴിഞ്ഞ് ചെണ്ട അഭ്യസിക്കാൻ പോയി. ഉത്സവങ്ങളിലും മറ്റും ചെണ്ടമേളത്തിനും പോകാറുണ്ടായിരുന്നു. ശ്രീതു ഒരു ക്ഷേത്രത്തില്‍ പാത്രം കഴുകാനായി നിന്നിട്ടുണ്ട്. അന്ന് അവിടെ താന്‍ ദേവപ്രശ്നത്തിനു പോയപ്പോള്‍ അവരെ കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ താനുമായി ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും ജ്യോല്സ്യന് അവകാശപ്പെടുന്നു.
അതിനിടെ വീട്ടില്‍ മന്ത്രവാദം നടത്തിയ ജ്യോത്സ്യനെ പോലീസ് ചോദ്യംചെയ്തിരുന്നു. ദേവേന്ദു ജനിച്ചതിനു ശേഷമാണ് വീട്ടില്‍ കഷ്ടപ്പാടും ദുരിതവുമുണ്ടായതെന്ന, കരിക്കകം സ്വദേശി ശംഖുംമുഖം ദേവിദാസനെന്നു വിളിക്കുന്ന എസ്.പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തലാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഹരികുമാര്‍ പോലീസിനോടു പറഞ്ഞത്.പൂജാരി പറഞ്ഞ പ്രകാരമാണ് കൊലനടത്തിയതെന്ന് ഇയാള്‍ ആദ്യദിനം പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് മൊഴി മാറ്റുകയും പോലീസിനെ ചോദ്യംചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ പൂജാരിയായ ആര്.പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. രണ്ടാഴ്ച മുന്‍പ് പൂജ നടത്തുന്നതിനിടെ ശ്രീതുവിന്റെ വീട്ടില്‍നിന്ന് 36 ലക്ഷം രൂപ കളവുപോയെന്നു കാണിച്ച് ബാലരാമപുരം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് റൂറല്‍ എസ്.പി. സുദര്ശനന് പറഞ്ഞു.
https://www.facebook.com/Malayalivartha

























