ദേവേന്ദുവിന്റെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്; ബാങ്ക് ഇടപാടുകൾ പരിശോധിക്കും...

രണ്ട് വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ദരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം. തൻറെ താല്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിൻറെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിൻറെ മൊഴി.
പക്ഷെ ഇതിനപ്പുറത്തെ സാധ്യതകൾ കൂടി പരിശോധിക്കുന്നു പൊലീസ് സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും അന്വേഷിക്കുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ഒരുപാട് ദുരൂഹതയുണ്ട് വീട് വാങ്ങിത്തരാനായി ജ്യോത്സൻ ദേവീദാസന് 35 ലക്ഷം രൂപ നൽകിയെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലിലും ശ്രീതു ആവർത്തിച്ചു. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ജോത്സ്യൻ ദേവീദാസനെ ഇന്നും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
പണം വാങ്ങിയിട്ടില്ലെന്നാണ് ആവർത്തിക്കുന്ന ദേവീദാസൻ ശ്രീതുവിനെ കുറ്റപ്പെടുത്തുന്നു. ജ്യോതിഷി ദേവീദാസന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ശ്രീതുവിനെ ഒരിക്കൽ കണ്ടിരുന്നതായും അപ്പോൾ മറ്റൊരു പുരുഷൻ ഒപ്പമുണ്ടായിരുന്നതായും ജ്യോത്സ്യൻ പറയുന്നുണ്ട്. ഇത് ആരെണെന്ന് ചോദിച്ചപ്പോൾ രണ്ടാം ഭർത്താവാണെന്നും, ആദ്യം ബന്ധം ഒഴിഞ്ഞൊ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി പറഞ്ഞതായും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
രണ്ടാമത്തെ കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ശ്രീതു തന്ത്രപരമായ നീക്കം നടത്തി എന്നാണ് സൂചനകൾ. ഇതിന് രഹസ്യ സ്വഭാവമുള്ള വിശദീകരണം പോലും ശ്രീതു നടത്തിയെന്നാണ് സൂചന. താലി കെട്ടിയ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ കുട്ടിയെ കൊലപ്പെടുത്തി ഭർത്താവിന്റെ മേൽ കുറ്റം ചാർത്താനായിരുന്നു ശ്രമമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ ചെറിയ മാനസിക പ്രശ്നമുള്ള ഹരികുമാറിനെ കൊലപാതകിയാക്കി കേസില്‍ നിന്നും തടിയൂരാനുള്ള ശ്രീതുവിന്റെ നീക്കമാണോ കുറ്റസമ്മതത്തിനു പിന്നിലെന്നും സംശയമുണ്ട്.
ഹരികുമാറിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അതിന് എല്ലാ സഹായവും സഹോദരി ചെയ്തു കൊടുത്തുവെന്ന തരത്തിലാണ് ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ഹരികുമാറിന് അത്തരം പ്രശ്നങ്ങളുളളതായി ആര്‍ക്കും അറിയില്ല. ദേവേന്ദുവിനെ കൊലപ്പെടുത്തിയ മാതൃസഹോദരന്‍ ഹരികുമാറിനു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം. പത്താം ക്ലാസ് കഴിഞ്ഞ് ചെണ്ട അഭ്യസിക്കാന്‍ പോയി. ഉത്സവങ്ങളിലും മറ്റും ചെണ്ടമേളത്തിനും പോകാറുണ്ടായിരുന്നു.
മൂന്നു വര്‍ഷം ആലപ്പുഴയിലെ ഒരു ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്തടുത്ത മുറികളില്‍ നിന്ന് ഇരുവരും നിരന്തരം വാട്സാപ് ചാറ്റും വിഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ഇത്തരം വീഡിയോ കോളിന് പിന്നില്‍ സഹോദരിയുടെ സമ്മര്‍ദ്ദമാണോ എന്ന സംശയവും സജീവമാണ്.
https://www.facebook.com/Malayalivartha

























