Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കേരളത്തോടുള്ള ബജറ്റ് സമീപനം അങ്ങേയറ്റം നിരാശാജനകമാണ്: കരാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന സ്വഭാവം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്

01 FEBRUARY 2025 04:18 PM IST
മലയാളി വാര്‍ത്ത

കേരളത്തോടുള്ള ബജറ്റ് സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്ര ബജറ്റില്‍ സംസ്ഥാന സര്‍ക്കാരുകളോടു തുല്യനീതി ഇല്ലെന്നും രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന സ്വഭാവം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കേരളത്തിനു നല്ല പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുണ്ടക്കൈ, ചൂരല്‍മല സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ ഒരു കാര്യത്തെപ്പറ്റിയും പറഞ്ഞിട്ടില്ല.

നിക്ഷേപം, കയറ്റുമതി, വികസനം എന്നിവയെപ്പറ്റിയാണു കേന്ദ്രമന്ത്രി ദീര്‍ഘമായി പറയുന്നത്. കഴിഞ്ഞ 2 ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണു വിഴിഞ്ഞം തുറമുഖം. എന്നാല്‍ അതിനെപ്പറ്റി ഒരു പരാമര്‍ശവും ബജറ്റിലില്ല. പണവും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഒരു സ്ഥാപനവും കേരളത്തില്‍ അനുവദിച്ചില്ല.

കേരളത്തോടുള്ള ബജറ്റ് സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനവിഹിതമായ 73000 കോടി രൂപ നമുക്ക് കിട്ടേണ്ടതാണ്. എന്നാല്‍ എല്ലാം കൂടി കിട്ടിയത് 32000 കോടി രൂപയാണ്. ഇത്തവണത്തെ കണക്കനുസരിച്ച് 14000 കോടിയിലധികം കഴിഞ്ഞ തവണത്തെക്കാള്‍ അധികം ലഭിക്കേണ്ടതാണ്. എന്നാല്‍ 4000 കോടി പോലും കിട്ടുമെന്നു കരുതാനാവില്ല.

ബിഹാറിനെയും ഡല്‍ഹിയെയും പരിഗണിക്കുമ്പോള്‍ വയനാട് ഉരുള്‍പൊട്ടല്‍ പോലെയുള്ള സംഭവത്തിനും വിഴിഞ്ഞം പോലെയുള്ള പദ്ധതിക്കും പ്രത്യേക പരിഗണന നല്‍കേണ്ടതായിരുന്നു. അതുണ്ടാകാതിരുന്നതു പ്രതിഷേധാര്‍ഹമാണ്. പല കാര്യങ്ങളിലും കേരളം മുന്നിലാണെന്നു സാമ്പത്തിക സര്‍വേയില്‍ പറയുന്നു. എന്നാല്‍ അതിന് അനുസരിച്ചുള്ള നേട്ടം സംസ്ഥാനത്തിനു ലഭിക്കുന്നില്ല.

കേന്ദ്രബജറ്റില്‍ പറയുന്ന പല കാര്യങ്ങളും കേരളം നടപ്പാക്കിക്കഴിഞ്ഞു. അതുകൊണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക കേരളത്തിനു ലഭിക്കില്ല. കാര്‍ഷിക മേഖലയില്‍ സബ്സിഡി വെട്ടിച്ചുരുക്കിയതു തിരിച്ചടിയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ തുകയില്‍ ഒരു വര്‍ധനവും വരുത്തിയിട്ടില്ല. വിള ഇന്‍ഷുറന്‍സ് തുകയും കുറച്ചെന്നു മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (8 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (8 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (8 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (10 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (11 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (12 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (12 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (12 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (12 hours ago)

Malayali Vartha Recommends