Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

രണ്ടാഴ്ച മുമ്പ് മരിച്ച ഹരികുമാറിന്റെയും ശ്രീതുവിന്റേയും അച്ഛന്‍ ഉദയകുമാറിന്റെ മരണത്തിലും ദുരൂഹത; പോലീസ് വിശദമായ അന്വേഷണത്തിലേക്ക്...

01 FEBRUARY 2025 04:21 PM IST
മലയാളി വാര്‍ത്ത

ദേവേന്ദുവിന്റെ കൊലപതകത്തിന് കാരണമായത് എന്തെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാതെ പോലീസ് വലയുമ്പോൾ രണ്ടാഴ്ച മുമ്പ് മരിച്ച ഹരികുമാറിന്റെയും ശ്രീതുവിന്റേയും അച്ഛന്‍ ഉദയകുമാറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് പറയുകയാണ് നാട്ടുകാർ. ഉദയകുമാറിന്റെ അടിയന്തര ചടങ്ങ് നടക്കേണ്ട ദിവസമാണ് ദേവേന്ദുവിനെ കൊലപ്പെടുത്തിയത്. ഇതോടെ ഉദയകുമാറിന്റെ മരണത്തിലും അസ്വാഭാവികതയുണ്ടെന്ന ആരോപണം നാട്ടുകാർ ഉയർത്തുകയായിരുന്നു. ഇതേക്കുറിച്ചും ചോദ്യം ചെയ്തെങ്കിലും പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്.

പ്രദേശവാസികളുമായി അടുപ്പംകാണിച്ചിട്ടില്ലാത്ത കുടുംബം മൂന്നുവർഷം മുൻപാണ് മിഠാനുക്കോണത്തുള്ള കുടുംബവീട്ടിൽനിന്ന്‌ കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലുള്ള വീട്ടിൽ വാടകയ്ക്ക് എത്തിയത്. ദേവേന്ദുവിന്റെ അമ്മ ശ്രീതു, മൂത്തമകൾ പൂർണേന്ദു, അമ്മ ശ്രീകല, അച്ഛൻ ഉദയൻ, അറസ്റ്റിലായ ഹരികുമാർ എന്നിവരായിരുന്നു വീട്ടിലെ താമസക്കാർ. ഹരികുമാറിനു പൂജയ്ക്കുപോകുന്ന ജോലിയാണെന്നാണ് നാട്ടുകാരോടു പറഞ്ഞിരുന്നത്. ഇയാൾ വർക്‌ഷോപ്പിൽ ജോലി ചെയ്തിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്.

കടംവാങ്ങിയ പണം തിരിച്ചുനൽകുന്നില്ലെന്നുപറഞ്ഞ് ഇവരുടെ വീട്ടിൽ പലപ്പോഴും ആളുകളെത്തിയിരുന്നു. മകൾക്ക് ദേവസ്വം ബോർഡിൽ താത്കാലികജോലിയുണ്ടെന്നാണ് ശ്രീകല നാട്ടുകാരോടു പറഞ്ഞിരുന്നത്. ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത് വല്ലപ്പോഴും മാത്രമാണ് കോട്ടുകാൽക്കോണത്തെ വീട്ടിലെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ദേവേന്ദു കൊല്ലപ്പെട്ട ദിവസം ഹരികുമാറിന്റെ മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. വസ്ത്രങ്ങൾ കത്തിയതിന്റെയും മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഇതുവരെ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

കേസിൽ കസ്റ്റഡിയിലെടുത്ത ശംഖുംമുഖം ദേവീദാസൻ എന്നറിയപ്പെടുന്ന കരിക്കകം മൂകാംബികമഠം ജ്യോത്സ്യൻ എസ്.പ്രദീപ് കുമാറിനെ പ്രദേശത്തു കണ്ടതായും ചിലർ പറയുന്നു. ഇത് സ്ഥിരീകരിക്കാൻ പോലീസിനായിട്ടില്ല. ദേവീദാസൻ 30 ലക്ഷത്തോളം രൂപ നൽകാനുണ്ടെന്ന് ശ്രീതു അടുത്തിടെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവർക്ക് ഇത്രയുംപണം എവിടെനിന്നുകിട്ടി എന്ന കാര്യത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നു.

പലപ്പോഴും ശ്രീതു വീട്ടിൽ കാറിലെത്താറുണ്ടായിരുന്നെങ്കിലും കാർ വീടിനടുത്തൊന്നും നിർത്തിയിട്ടിരുന്നില്ല. കാർ വായ്പയെടുത്തതിന്റെ അടവുമുടങ്ങിയതുകാരണം ചിലർ തിരക്കിയെത്തിയപ്പോഴാണ് ശ്രീതുവിനു സ്വന്തമായി കാർ ഉണ്ടെന്ന വിവരവും നാട്ടുകാരറിയുന്നത്. എന്നാൽ പോലീസ് ഇപ്പോൾ മാനസികവെല്ലുവിളിയെന്നു പറയുന്ന ഹരികുമാറിന് ഒരു മാനസികപ്രശ്നവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആരോടും അധികം അടുപ്പംകാണിക്കാത്ത ആളാണ് ഹരികുമാറെന്നും പരിസരവാസികൾ പറഞ്ഞു.

കേസിൽ കരിക്കകം സ്വദേശി ശംഖുംമുഖം ദേവീദാസൻ എന്നപേരിൽ അറിയപ്പെടുന്ന ജ്യോത്സ്യൻ ആർ.പ്രദീപ് കുമാറിൻ്റെ പങ്ക് സംബന്ധിച്ചും ആരോപണങ്ങളെല്ലാം നിഷേധിച്ചു. തനിക്കെതിരേയുള്ളത് കള്ളപ്പരാതിയും തെറ്റായ ആരോപണങ്ങളുമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പ്രദീപ് കുമാറിനെ വിട്ടയച്ചത്.

ദേവേന്ദുവിന്റെ അമ്മ ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 36 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ശ്രീതുവിന്റെ സഹോദരൻ ഹരികുമാറാണ് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

അന്ധവിശ്വാസവും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യനെ പോലീസ് ചോദ്യംചെയ്തത്. പണം തട്ടിയെടുത്തുവെന്ന പരാതിയും കൊലപാതകത്തിനു കാരണമാകുംവിധം ജ്യോതിഷപ്രവചനം നടത്തിയെന്ന ആരോപണവും പ്രദീപ് കുമാർ പോലീസിനോടും നിഷേധിച്ചു. ഹരികുമാറിനെയും ദേവീദാസനെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും പോലീസ് ചോദ്യംചെയ്തിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവർ രണ്ടുപേരും പറയുന്നതിലേറെയുമെന്ന് പോലീസ് പറഞ്ഞു. ശ്രീതുവിനെ കണ്ടിട്ടുണ്ടാകാമെന്നും ഓർക്കുന്നില്ലെന്നുമാണ് ദേവീദാസൻ പോലീസിനോടു പറഞ്ഞത്.

എന്നാൽ, ശ്രീതുവിന്റെ വീട്ടിൽ ഇദ്ദേഹം പൂജ നടത്തിയിട്ടുണ്ടെന്ന് വീട്ടുകാർ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ പോലീസിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യവും ദേവീദാസൻ സമ്മതിച്ചിട്ടില്ല. മാധ്യമപ്രവർത്തകരോടും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഇയാളെ നിലവിൽ പോലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയിട്ടുണ്ട്. വനിതാ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ ഇന്നലെ എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.

റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (8 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (8 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (8 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (10 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (11 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (12 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (12 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (12 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (12 hours ago)

Malayali Vartha Recommends