യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. സംഭവം പുറത്തറിഞ്ഞത് ഓട്ടോ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് (38) ആണു പ്രതി. ഇയാളെ തൊണ്ടര്‍നാട് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
സുഹൃത്തിനെ അതിഥി തൊഴിലാളി വെട്ടിമുറിച്ചതിനു പിന്നില്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമെന്നു പൊലീസ്. ഇന്നലെ രാത്രിയാണ് എടവക മൂളിത്തോട് പാലത്തിന് താഴെയും പരിസരത്തുമായി ബാഗുകളിലാക്കി ഉപേക്ഷിച്ച മൃതശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ മുഹമ്മദ് ആരിഫ്, അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഖീബിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം അരഭാഗത്തുവച്ച് മുറിച്ച് രണ്ടാക്കി ബാഗിലേക്കും കാര്‍ഡ് ബോര്‍ഡ് പെട്ടിയിലേക്കും മാറ്റുകയായിരുന്നുവെന്നാണു സൂചന. രക്തം പുറത്തു വരാതിരിക്കാനും ശ്രദ്ധിച്ചു.
വെള്ളിലാടിയില്‍ ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് കൊലപാതകം നടത്തിയത്. ശേഷം സുഹൃത്തായ അസം സ്വദേശിയുടെ ഓട്ടോറിക്ഷ വിളിച്ചുവരുത്തി ബാഗും കാര്‍ഡ് ബോര്‍ഡ് ബോക്സും അതില്‍ കയറ്റി മൂളിത്തോട് എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു.
സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍, ആരിഫിനെ തിരികെ ക്വാര്‍ട്ടേഴ്സിലെത്തിച്ച ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുഖീബിനു തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന ആരിഫിന്റെ സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണു പൊലീസ് നല്കുന്ന വിവരം. ആരിഫിന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പുലര്‍ച്ചെയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെയിന്റിങ് തൊഴിലാളിയായിരുന്ന മുഖീബ് എടവക രണ്ടേനാലിലാണു താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























