കേരളത്തിന്റെ ആവശ്യങ്ങളെയൊന്നും പരിഗണിക്കാത്ത ബഡ്ജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്

കേരളത്തിന്റെ ആവശ്യങ്ങളെയൊന്നും പരിഗണിക്കാത്ത ബഡ്ജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കേരളത്തില്‍ നിന്ന് ബിജെപിയുടെ ലോക്സഭാംഗം ഉണ്ടായിട്ടുപോലും ബഡ്ജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി. ബീഹാറിന് വാരിക്കോരി പദ്ധതികള്‍ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബഡ്ജറ്റ് ആണിത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരു പദ്ധതി പോലുമില്ലെന്നും കെ മുരളീധരന് ചൂണ്ടിക്കാട്ടി.
ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ നിരാശ നല്‍കുന്നതാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്റെ ചിന്തയില്‍ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമുണ്ടായിട്ടും സഹായങ്ങള്‍ ഒന്നുമില്ല. ഇലക്ഷന് വരാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ബഡ്ജറ്റ്. ലോക്സഭാംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്ന് തോന്നുന്നുവെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
https://www.facebook.com/Malayalivartha

























