വെട്ട് കേസ് പ്രതി പ്രദീപ് കുമാര്‍ ശംഖുമുഖം ദേവീദാസന് ആയ കഥ ഇങ്ങനെ....

ശംഖുമുഖം ദേവീദാസന്റെ ചരിത്രം ചികഞ്ഞപ്പോള്‍ പുറത്തേക്ക് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കരിക്കകത്തെ സ്വയംപ്രഖ്യാപിത ജ്യോതിഷ രത്നം ദേവീദാസന് എസ് പ്രദീപ് കുമാറെന്ന വിവരം പുറത്ത് വന്നതാണ്. എന്നാല്‍ കരിക്കകത്ത് പോയി അന്വേഷിച്ചപ്പോള്‍ നാട്ടുകാരും പറയുന്നു ആള് ഫ്രോഡെന്ന്. വന്‍ സെറ്റപ്പിലാണ് ജ്യോതിഷ മഠം തുടങ്ങിയത്്. വെട്ടിപ്പ്-വെട്ട് കേസില്‍ പ്രതിയായിരുന്ന മുട്ടക്കച്ചവടക്കാരന് പ്രദീപ് കുമാര്‍ പെട്ടന്നൊരു ദിവസം ജ്യോതിഷ പണ്ഡിതനായി മാറുന്നു. കേരളത്തില്‍ കാശുണ്ടാക്കാന്‍ പറ്റിയ നല്ല ബിസ്നസാണല്ലോ ഇപ്പോള്‍ സന്യാസവും ജ്യോതിഷവും എല്ലാം.
ദേവേന്ദുവിന്റെ ക്രൂര കൊലപാതകം പുറത്ത് വന്നതോടെയാണ് ശംഖുമുഖം ദേവീദാസന് വലിയ ചര്‍ച്ചയായി മാറുന്നത്. ശ്രീതുവിന്റെ ആത്മീയ ഗുരു ആണ് ദേവീദാസന്. എന്നാല്‍ ഒടുക്കം പോലീസ് തൂക്കിയപ്പോള്‍ ശ്രീതുവിനേയും ഹരിയേയും തള്ളിപ്പറഞ്ഞിരിക്കുകയാണ് ദേവീദാസന്. ദേവേന്ദ്ു കുടുംബത്തിന് ദോഷമാണെന്നും കൊന്നുകളയണമെന്നും ദേവീദാസന് പറഞ്ഞുവെന്നായിരുന്നു ഹരിയുടെ ആദ്യ മൊഴി. അങ്ങനെയാണ് പോലീസ് ദേവീദാസനെ പോലീസ് തൂക്കുന്നത്. പൂജാരിയുമായ് ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ്.
ദേവേന്ദുവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസനും പറയുന്നു. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിച്ചതുകൊണ്ട് താന്‍ പറഞ്ഞ് വിടുകയായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ വന്നിരുന്നത് അമ്മയും സഹോദരിയുമാണ്. അങ്ങനെയാണ് കുടുംബത്തെ പരിചയമെന്നും പണം വാങ്ങിയിട്ടില്ലെന്നും ദേവീദാസന് പറഞ്ഞു. കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെയും ദേവീദാസന് മൊഴി നല്കി. ശ്രീതുവിനെ അവസാനമായി കാണുന്നത് ആറേഴുമാസങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ശ്രീതുവിന്റെ ഒപ്പം മറ്റൊരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ രണ്ടാം ഭര്‍ത്താവാണെന്നാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി എന്നും ദേവീദാസന് പൊലീസിന് മൊഴി നല്കി.
തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രുതു വന്നത്. കുടുംബവുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവീദാസന് പൊലീസിനോട് പറഞ്ഞു. 36 ലക്ഷം രൂപ കുടുംബത്തില്‍ നിന്നും തട്ടിയെടുത്തെന്ന പരാതിയിലാണ് ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. ഇയാളുടെ പക്കല്‍ നിന്ന് ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവീദാസന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.
https://www.facebook.com/Malayalivartha

























