Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ഇത് കേന്ദ്ര ബജറ്റല്ല ബീഹാര്‍ ബജറ്റ്;വയനാട് ദുരന്തം തഴഞ്ഞ കേന്ദ്രത്തോട് പൊറുക്കില്ല

01 FEBRUARY 2025 07:28 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ബജറ്റില്‍ ലോട്ടറിയടിച്ചത് ബിഹാറിന്. ഇതോടെ വലിയ വിവാദങ്ങളും ആരോപണങ്ങളും ശക്തമാകുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റില്‍ ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങള്‍ ഇത് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള കളിയെന്നാണ് ആക്ഷേപം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഗ്രീന്‍ ഫീല്‍ഡ് എയര്‍ പോര്‍ട്ട് എന്നിവ കൂടാതെ പറ്റ്‌ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഈ വര്‍ഷം ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നത്.

ബിഹാര്‍ ബജറ്റെന്ന് പ്രതിപക്ഷം പരിഹസിച്ചു. പ്രോട്ടീന്‍ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കും. പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും. നിലവിലെ പറ്റ്‌ന വിമാനത്താവളം നവീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബിഹാറിന് ഏറെ ഗുണം ചെയ്യുന്നതാണ്. പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും. സംസ്ഥാനത്ത് പ്രത്യേക കനാല്‍ പദ്ധതി നടപ്പാക്കും. മിതിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിയും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

അതേസമയം, കേന്ദ്ര ബജറ്റില്‍ ബിഹാറിന് മാത്രം തുടരെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചു. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിനായി പുതിയ പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടായത്. മോദി സര്‍ക്കാറിനെ പിന്തുണക്കുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെയും പിണക്കാതിരിക്കാന്‍ വലിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ബജറ്റിലും മോദി സര്‍ക്കാര്‍ നടത്തിയിരുന്നത്. ബിഹാറിനും ആന്ധ്രക്കും പ്രത്യേക പാക്കേജ് തന്നെ കേന്ദ്ര സര്‍ക്കാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.

വയനാടിനെ തഴഞ്ഞ കേന്ദ്രബജറ്റ് ചുരുട്ടിക്കൂട്ടി കേരളവും പ്രതിഷേധത്തില്‍. കേരളത്തോട് കടുത്ത അവണനയാണ് കാട്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വയനാട് പാക്കേജ് പോലും അനുവദിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും സഹായമില്ല. എയിംസിനെ കുറിച്ചും പരാമര്‍ശമില്ല. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടെ എല്ലായിടത്തും എല്ലാം നിരാശയാണ്. കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത്.

ആദായ നികുതി പരിധി ഉയര്‍ത്തിയത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാക്കി മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ല. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രസക്തമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. രാജ്യത്താകെ കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. ഇടത്തര ചെറുകിട സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയില്ല. രാജ്യത്തിന്റെ മുന്‍ഗണനാ ക്രമം എന്തെന്നു മനസിലാക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങള്‍ നേടിയെടുക്കുകയെന്ന അജണ്ടയാണ് ബജറ്റിലുള്ളത്. സംസ്ഥാനങ്ങളെയാകെ കൂടുതല്‍ ധന പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ബജറ്റെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടും ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത ബജറ്റാണ്. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതി ഇല്ല. ബിഹാറിന് വാരിക്കോരി പദ്ധതികള്‍ നല്‍കുന്ന കാഴ്ചയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കാണാനായതെന്ന് കെ മുരളിധരന്‍ പറഞ്ഞു. ബിഹാറിന് വാരിക്കോരിക്കൊടുത്തത് ബിഹാറിനോടുള്ള ഇഷ്ടം കൊണ്ടല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പ്രാബല്യത്തില്‍ വരുന്നില്ല. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പോലും കേരളമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മല സീതാരാമന്‍ ഇതുവരെ അവതരിപ്പിച്ച എട്ട് ബജറ്റിലും കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ജനങ്ങളെ പല തട്ടിലായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ഉണ്ടാവാതെ ബജറ്റില്‍ പറയുന്നത് പോലെ ദാരിദ്ര നിര്‍മാജ്ജനം ഉണ്ടാവില്ലായെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദാരിദ്യ നിര്‍മാര്‍ജനം സാധ്യമാക്കണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ പല തട്ടില്‍ കാണുന്ന ഒരു സര്‍ക്കാരിന് ദാരിദ്യ നിര്‍മാര്‍ജനം പൂര്‍ണമാക്കാന്‍ കഴിയില്ല. മുരളീധരന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ നിലപാടുകള്‍ സ്വാധീനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങളും പ്രധാന ഘടകമാണെന്നുള്ള യാഥാര്‍ത്ഥ്യം വാജ്‌പേയിക്ക് മനസിലായിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ ലിസ്റ്റില്‍ ന്യൂനപക്ഷങ്ങളില്ല. ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും മൗനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (8 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (8 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (8 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (10 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (11 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (12 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (12 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (12 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (12 hours ago)

Malayali Vartha Recommends