ഹരിയുടെ ഫോണ്‍ എടുത്ത് ചാറ്റ് ചെയ്തത് ശ്രീതു? ഹരി ഒരു അയ്യോപാവി ചെറുക്കനെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അവനൊരു മന്ദബുദ്ധി ചെറുക്കനാണ്. ശ്രീതു അവനെ കുടുക്കാന്‍ നോക്കുകയാണ്. എഴുതാന്‍ അറിയാത്ത ഹരി കുമാര്‍ എങ്ങനെ ചാറ്റ് ചെയ്യും. ഹരികുമാര്‍ കുറ്റം ഏറ്റെടുത്തത് ശ്രീതുവിനെ പേടിച്ചിട്ടാണ്. ഹരികുമാറിനൊപ്പം ചെറുപ്പം മുതല്‍ പത്താം ക്ലാസ് വരെ പഠിച്ച ഉറ്റ സുഹൃത്ത് അനന്ദുവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തൊന്നും ഒരു പ്രശ്നക്കാരനേ ആയിരുന്നില്ല ഹരി. എന്നാല്‍ ശ്രീതു അങ്ങനെ അല്ല ചെറുപ്പത്തിലേ കുഴപ്പക്കാരി ആയിരുന്നു. നമ്മള് ചെറുതായിട്ടൊന്ന് വഴക്ക് പറഞ്ഞാല്‍പ്പോലും നിന്ന് കരയുന്ന ചെറുക്കനാണ് ഹരി. അവന് ആ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് അനന്ദു തുറന്നടിക്കുന്നു.
ബാലരാമപുരത്ത് 'ശ്രീതുവിനെ' ചുറ്റിപ്പറ്റി ദുരൂഹതരള് മാത്രം. രണ്ടാമത്തെ കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ശ്രീതു തന്ത്രപരമായ നീക്കം നടത്തി. ഇതിന് രഹസ്യ സ്വഭാവമുള്ള വിശദീകരണം പോലും ശ്രീതു നടത്തിയെന്നാണ് സൂചന. താലി കെട്ടിയ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ 'വജ്രായുധം' ആയിരുന്നു ശ്രീതു പുറത്തെടുത്തത്. എന്നിട്ടും കുട്ടികളെ ഓര്‍ത്ത് ശ്രീജിത്ത് തുടര്‍ന്നു. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും പ്രശ്നങ്ങള്‍ കാരണമാണ് ശ്രീതു ബാലരാമപുരത്തേക്ക് എത്തിയത്. അതിന് ശേഷം തീര്‍ത്തും ദുരൂഹമായിരുന്നു ജീവിതം. ശ്രീതുവിന്റെ അച്ഛന് ഉദയന്റെ മരണത്തിലും നാട്ടുകാര്‍ ദുരൂഹത കാണുന്നുണ്ട്. മകളുടെ നിലപാടുകളെ ഉദയന്‍ എതിര്‍ത്തിരുന്നു. അതിന്റെ വിലയാണോ ഉദയന്റെ മരണമെന്ന സംശയം സജീവാണ്. തന്ത്രപരമായി കളിക്കുന്ന ശ്രീതുവിന് പിന്നില്‍ വമ്പന്‍ തോക്കുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ചെറിയ മാനസിക പ്രശ്നമുള്ള ഹരികുമാറിനെ കൊലപാതകിയാക്കി കേസില്‍ നിന്നും തടിയൂരാനുള്ള ശ്രീതുവിന്റെ നീക്കമാണോ നടക്കുന്നതെന്ന സംശയവും സജീവമാണ്. എന്നാല്‍ പോലീസ് അന്വേഷണം ശ്രീതുവിലേക്ക് കടക്കുന്നില്ല. ഹരികുമാറിന്റെ കുറ്റസമ്മതമാണ് ഇതിന് തടസ്സം. ഈ കുറ്റസമ്മതവും ഗൂഡാലോചനയാകാന്‍ സാധ്യത ഏറെയാണ്.
ഇരുവരുടെയും വാട്സാപ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണെന്നും ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നും റൂറല്‍ എസ്പി കെ എസ് സുദര്ശന് പറഞ്ഞു. ഫോണ്‍ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കുകയാണ്. ഹരികുമാര്‍ മാനസികരോഗത്തിന് 6 വര്‍ഷമായി ചികിത്സയിലാണെന്നാണ് കുടുംബം പറയുന്നത്. ശ്രീതുവിന്റെയും ഹരിയുടെയും കുടുംബം അന്ധവിശ്വാസികളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ജോത്സ്യന് കരിക്കകം സ്വദേശി ശംഖുംമുഖം ദേവീദാസന്റെ അനുയായികളായിരുന്നു ശ്രീതുവും ഹരികുമാറും എന്നാണ് പോലീസ് കരുതുന്നത്.
ഹരികുമാര്‍ ഒന്നര വര്‍ഷത്തോളം ഇയാളുടെ കീഴില്‍ ജോലി ചെയ്തിരുന്നെന്നും പറയുന്നു. വീടുവാങ്ങാനെന്ന പേരില്‍ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസന് തട്ടിയെടുത്തെന്നാണ് ശ്രീതു രണ്ടാഴ്ചമുമ്പ് പൊലീസില്‍ പരാതി നല്‍കിയത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ദേവീദാസനെ ചോദ്യം ചെയ്തതെങ്കിലും അയാള്‍ നിഷേധിച്ചു. ഹരികുമാര്‍ മറ്റൊരു മന്ത്രവാദിയുടെ സഹായിയായി പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീതു മതപരമായ പൂജകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ക്ക് പോകുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
https://www.facebook.com/Malayalivartha

























