മദ്യപിക്കുന്നതിനിടയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി. പാലക്കാട് നെന്മാറ അയിലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീഴ്ലി സ്വദേശികളായ ഷാജിയും രജീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലക്കേസ് പ്രതിയായ രജീഷ് ഷാജിയെ വെട്ടിയത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.
പിന്നീട് രജീഷിനെ ഭാര്യ ഉപേക്ഷിച്ചത് പോയെന്ന് ചൂണ്ടിക്കാട്ടി ഷാജി പരിഹസിക്കുകയായിരുന്നു. കളിയാക്കിയതില്‍ പ്രകോപിതനായ കൊലക്കേസ് പ്രതി രജീഷ് ഷാജിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഷാജിയുടെ പരിക്ക് ഗുരുതരമല്ല. കൊലക്കേസ് പ്രതിയായ രജീഷ് ജാമ്യത്തില്‍ ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























