മകന് പെട്രോളൊഴിച്ച് തീകൊളുത്തിയ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാപിതാക്കള്‍ വെന്തുമരിച്ചു... മകനെ കസ്റ്റഡിയിലെടുത്ത് പോലീ്സ്

മകന് പെട്രോളൊഴിച്ച് തീകൊളുത്തിയ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാപിതാക്കള്‍ വെന്തുമരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാര്‍ഡ് കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന് (96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്.
വീടിന് തീയിട്ട മകന് വിജയനെ (65) മാന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണെന്ന് സംഭവത്തിന് പിന്നിലെന്ന് പൊലീസ് . ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ വാര്‍ഡ് മെമ്പറെ വിവരമറിയിക്കുകയും തുടര്‍ന്ന് മാന്നാര്‍ പൊലീസും മാവേലിക്കരയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണക്കുകയുമായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് രാഘവന്റെയും ഭാരതിയുടെയും മൃതദേഹം കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. തകര ഷീറ്റും തടികളും കൊണ്ട് നിര്‍മ്മിച്ച വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചനിലയിലാണ്. ഉടന്‍തന്നെ സ്ഥലത്തെത്തിയ ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടി സ്വീകരിച്ചു. വീടിനുള്ളിലും പുറത്തും പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വൃദ്ധദമ്പതികള്‍ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞ വിജയനെ 300 മീറ്റര്‍ അകലെനിന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ വൈകിട്ട് നാലു മണിയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയും ചെയ്തു. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും
"
https://www.facebook.com/Malayalivartha

























