പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള നിര്‍ദ്ദിഷ്ട റോപ്വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂര്‍ത്തിയാക്കി സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു. ....

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള നിര്‍ദ്ദിഷ്ട റോപ്വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂര്‍ത്തിയാക്കി സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ നിര്‍മ്മാണം ആരംഭിക്കും.
വനംവകുപ്പ് പെരിയാര്‍ വെസ്റ്റ് ടൈഗര്‍ റിസവ് ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് നായര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സുബിന്, പമ്പ റേഞ്ച് ഓഫീസര്‍ മുകേഷ്, സെക്ഷന്‍ ഓഫീസര്‍ രാജീവ് മധുസൂദനന്, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ശ്യാമപ്രസാദ്, അസി.എന്‍ജിനിയര്‍ ഗോപന്, റോപ് വേ നിര്‍മ്മാണ കമ്പനിയുടെ ഓപ്പറേഷന്‍സ് ഹെഡ് ഉമാനായര്‍ എന്നിവര്‍ സ്ഥലപരിശോധനയില്‍ പങ്കെടുത്തു.
വനംവകുപ്പിന്റെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലൂടെയും റാന്നി ഫോറസ്റ്റ് ഡിവിഷനിലൂടെയുമാണ് റോപ് വേ കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റില്‍മെന്റിലെ 4.5336 ഹെക്ടര്‍ റവന്യു ഭൂമി വനംവകുപ്പിന് കൈമാറിയിട്ടുണ്ടായിരുന്നു.
അതേസമയം പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലന്‍സ് സര്‍വീസിനുമാണ് റോപ് വേ. രോഗികള്‍ക്കും പ്രായമായവര്‍ക്കും ഡോളിയില്‍ സഞ്ചരിക്കുന്നവര്‍ക്കും റോപ്വേ അനുവദിക്കുന്നതാണ്. പമ്പ ഹില്‍ടോപ്പില്‍ ആരംഭിച്ച് അഞ്ച് സ്റ്റീല്‍ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തും. ഒരേസമയം 60 ക്യാബിനുകള്‍ കേബിളിലൂടെ നീങ്ങും. ഒരു ക്യാബിനില്‍ 500 കിലോവരെ കയറ്റാം. ഒരേസമയം 20,000 ടണ്‍ സാധനങ്ങള്‍ സന്നിധാനത്തെത്തിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha

























