മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗള അന്തരിച്ചു....

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗള(79) അന്തരിച്ചു..... ഇന്നലെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.2005 മുതല്‍ 2009 വരെ തിരഞ്ഞെടുപ്പ് കമ്മിഷണറായും 2009 ഏപ്രില്‍ മുതല്‍ 2010 ജൂലായ് വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായും പ്രവര്‍ത്തിച്ചു.
1945 ജൂലായ് 30ന് ജനനം. ചൗള ഹിമാചല്‍ പ്രദേശിലെ ലോറന്‍സ് സ്കൂളിലും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലുമായി വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി ഒഫ് ലണ്ടനിലും ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സിലും ഉപരിപഠനം നടത്തി.
1969 ബാച്ചിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ചൗള, ഗവണ്മെന്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























