മലപ്പുറം വണ്ടൂരില്‍ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്....

മലപ്പുറം വണ്ടൂരില്‍ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കെഎസ്ഇബി കരാര്‍ ജീവനക്കാരനായ വണ്ടൂര്‍ ചെട്ടിയാറമ്മല്‍ പള്ളിപറമ്പന്‍ ഫൈസലിനാണ് പരിക്കേറ്റത്. ഫൈസലിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ പത്ത് മണിക്ക് വണ്ടൂര്‍ നിലമ്പൂര്‍ റോഡില്‍ മൂച്ചിക്കല്‍ ചോലയില്‍ വച്ചാണ് അപകടം നടന്നത്. റോഡിന് കുറുകെ ചാടിയ രണ്ടു പന്നികളില്‍ ഒന്ന് ബൈക്ക് കുത്തി മറിച്ചിട്ടതിനെ തുടര്‍ന്നാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha

























