ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 14 പേര് സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു... ആറു മരണം

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 14 പേര് സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു. ആറു മരണം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ബാക്കിയുള്ളവരെ കാണാനില്ലെന്നും അധികൃതര്‍ . ഹരിയാനയിലെ ഫത്തേഹാബാദില്‍ വച്ച് വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവമുണ്ടായത്.
പഞ്ചാബിലെ ഫാസില്‍കയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. മടങ്ങി വരുന്നതിനിടെ സഞ്ചാരികളുടെ വാഹനം ഫത്തേഹാബാദിലെ കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജഗദീഷ് ചന്ദ്ര പറഞ്ഞു.
14 പേരില്‍ 6 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 2 പേര് ജീവിച്ചിരിപ്പുണ്ടെന്നും ബാക്കി 6 പേരെ കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.പൊലീസും എന്‍ ഡി ആര് എഫ്, എസ് ഡി ആര് എഫ് സംഘാംഗങ്ങളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിനായി ജലസേചന വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് കനാലില്‍ ജലനിരപ്പ് കുറച്ചത്. കനാലിന് ചുറ്റും സ്ഥിരമായി ബാരിക്കേഡിംഗ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു.
"
https://www.facebook.com/Malayalivartha

























