കണ്ണീര്‍ക്കാഴ്ചയായി... മലയാളി ജിദ്ദയില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു....

മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി, കുന്നുപുറം റോഡില്‍ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടന്‍ അബ്ദുല്‍ കരീം (53) ആണ് ജിദ്ദ അമീര്‍ ഫവാസ് സ്ട്രീറ്റിലെ താമസസ്ഥലത്ത് മരിച്ചത്.
പരേതരായ അബൂബക്കര്‍ ഹാജി, കദിയകുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: നസീറ, മക്കള്‍ മുഹമ്മദ് സിബ്ഹത്ത്, തൗഫീന, ഇനയ, സന.
"
https://www.facebook.com/Malayalivartha

























