Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

പിണറായി വിജയന്റെ പ്രിയപ്പെട്ട സർക്കാർ ജീവനക്കാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്...ആദായ നികുതി പരിധി ഉയർത്തി വമ്പൻ പ്രഖ്യാപനവുമായി 2025 ലെ യൂണിയൻ ബഡ്‌‌ജറ്റ്... പുറത്തുവന്നതോടെ സർക്കാർ ജീവനക്കാർ കൂട്ടത്തോടെ.. ബി ജെ പി പക്ഷത്തേക്ക് ചാഞ്ഞത്...

02 FEBRUARY 2025 12:33 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്റെ പ്രിയപ്പെട്ട സർക്കാർ ജീവനക്കാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. ആദായ നികുതി പരിധി ഉയർത്തി വമ്പൻ പ്രഖ്യാപനവുമായി 2025 ലെ യൂണിയൻ ബഡ്‌‌ജറ്റ് പുറത്തുവന്നതോടെയാണ്  സർക്കാർ ജീവനക്കാർ കൂട്ടത്തോടെ ബി ജെ പി പക്ഷത്തേക്ക് ചാഞ്ഞത്. സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്ത ശേഷം അവരെ കറിവേപ്പില പോലെ പിണറായി വലിച്ചെറിഞ്ഞപ്പോഴാണ്നരേന്ദ്ര മോദി സർക്കാർ ദൈവദൂതരെപോലെ അവരെ സഹായിക്കാൻ എത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാർ ഉൾപ്പെട്ട മദ്ധ്യവർഗമാണ് ഇത്രയും കാലം പിണറായിയെ താങ്ങി നിർത്തിയിരുന്നത്. 

 

12 ലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചപ്പോൾ  തകർന്നത്  പിണറായിയുടെ മനസാണ്. . മദ്ധ്യവർഗത്തിന് ഏറെ ആശ്വാസം നൽകുന്ന ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് നാലിരട്ടിയായാണ് ഉയർത്തിയിരിക്കുന്നത്.പത്ത് ലക്ഷംരൂപവരെ വാർഷിക വരുമാനത്തിൽ നികുതിയിളവ് പ്രതീക്ഷിച്ചിടത്താണ് 12 ലക്ഷം ലഭിച്ചിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്നതോടെ ഈ സ്ളാബിൽ വരുന്നവർക്ക് 80,000 മുതൽ 1.1 ലക്ഷംവരെ ലാഭിക്കാം.

12 ലക്ഷം വാർഷിക വരുമാനമുള്ളവർക്കാണ് 80,000 വരം ലാഭിക്കാൻ സാധിക്കുന്നത്. 25 ലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്ക് 1.1 ലക്ഷംവരെയും. 12 ലക്ഷത്തിന് മുകളിൽ നാല് മുതൽ എട്ട് ലക്ഷംവരെ അഞ്ച് ശതമാനം നികുതിയായിരിക്കും നൽകേണ്ടത്. ഒൻപത് മുതൽ 12 ലക്ഷംവരെ പത്ത് ശതമാനവും. 12 മുതൽ 16 ലക്ഷംവരെ 15 ശതമാനമായിരിക്കും നികുതി നൽകേണ്ടത്. 16 മുതൽ 20 ലക്ഷംവരെ 20 ശതമാനവും. 24 ലക്ഷത്തിന് മുകളിൽ 30 ശതമാനവും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂട്ടിയാൽ 12.75 ശതമാനം വരെ നികുതി ഉണ്ടാകില്ല.ആദായ നികുതിയിൽ പുതിയ ബിൽ അടുത്തയാഴ്‌ച അവതരിപ്പിക്കും. ആദായ നികുതി ഘടന ലഘൂകരിക്കും.

 

ആദായ നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. ടാക്‌സ് ഡിഡക്ഷൻ സ്‌കീം (ടിഡ‌ിഎസ്) ഘടനയിൽ മാറ്റം വരും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയർത്തി. മുതിർന്ന പൗരന്മാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു ലക്ഷമാക്കി. ആദായ നികുതി കാലതാമസത്തിൽ ശിക്ഷാനടപടികൾ ഉണ്ടാകില്ല. വീട്ടുവാടക നികുതിയിളവ് പരിധി ആറ് ലക്ഷമാക്കി.രാജ്യത്തെ നികുതി ദായകരിൽ 72% പുതിയ നികുതി ഘടനയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബാക്കിയുള്ള 28% ആളുകളെ പുതിയ നികുതി ഘടനയിലേക്ക് കൊണ്ടു വരാൻ ബജറ്റിലൂടെ സർക്കാർ ശ്രമിച്ചേക്കും. പുതിയ നികുതി ഘടനയിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ ഇപ്രകാരമാണ് പഴയ നികുതി ഘടനയുടെ സങ്കീർണതകൾ ഒഴിവാക്കിക്കൊണ്ടാണ് 2020 കേന്ദ്ര ബജറ്റിൽ കേന്ദ്ര സർക്കാർ പുതിയ നികുതി ഘടന നടപ്പാക്കിയത്.

 

എന്നാൽ തുടക്കത്തിൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചില്ല. പിന്നീട് സർക്കാർ വ്യവസ്ഥകളിൽ ഭേഗഗതി വരുത്തിയതോടെ പുതിയ നികുതി ഘടന തെരഞ്ഞെടുക്കാൻ കൂടുതൽ ആളുകൾ തയ്യാറായതായി കണക്കുകൾ സൂചന നൽകുന്നു.ടാക്സ് എക്സംപ്ഷൻസ്/ഡിഡക്ഷൻസ് എന്നിവയില്ലാതെ ലളിതമാണ് പുതിയ നികുതി ഘടന. നിലവിൽ 28% നികുതി ദായകർ എക്സംപ്ഷൻ/ഡിഡക്ഷൻ നടത്താൻ സാധിക്കുന്ന പഴയ നികുതി ഘടനയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഭാഗത്തെ കൂടി പുതിയ നികുതി ഘടന തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ പുതിയ നികുതി ഘടനയുമായി ബന്ധപ്പെട്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റ് പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്.

നികുതി നിരക്കുകൾ കുറച്ചാൽ അത് രാജ്യത്തെ മധ്യവർഗത്തിനും, ശമ്പളവരുമാനമുള്ള നികുതിദായകർക്കും ആശ്വാസം പകരുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഇതിലൂടെ ഉപഭോഗം വർധിപ്പിക്കുകയും, അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു കാരണമായി മാറുകയും ചെയ്യും.ഒഴിവാക്കാൻ സാധിക്കാത്ത പ്രഫഷണൽ ചിലവുകൾ അടക്കം അഭിമുഖീകരിക്കാൻ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി നിലവിലെ 75,000 രൂപയിൽ നിന്ന് 100,000 രൂപയാക്കി വർധിപ്പിക്കണമെന്ന ആവശ്യം ശകതമാണ്. ഈ വിഭാഗത്തിൽ പുതിയ നികുതി ഘടനയിൽ മറ്റ് ടാക്സ് ബ്രേക്ക് ഓപ്ഷനുകൾ ഇല്ലയെന്നും നികുതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.എൻ.പി.എസിലേക്കുള്ള ജീവനക്കാരുടെ വിഹിതത്തിലെ ഡിഡക്ഷൻ

 

ജീവനക്കാരുടെ നാഷണൽ പെൻഷൻ സ്കീമിലേക്കുള്ള (NPS) വിഹിതത്തിന്റെ ഡിഡക്ഷൻ പരിധി 80CCD (1B) പ്രകാരം 50,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് മറ്റൊരു പ്രതീക്ഷ. ഇതിലൂടെ പഴയ നികുതി ഘടനയുമായി തുല്യത കൊണ്ടു വരാൻ സാധിക്കുമെന്നാണ് വാദം. ഇത്തരത്തിൽ റിട്ടയർമെന്റ് കോർപ്പസ് വളർത്തിയെടുക്കാൻ സഹായകമായ നിക്ഷേപം നടത്താൻ സാധിക്കുമെന്നും സാമ്പത്തിക സുരക്ഷ നേടാൻ സാധിക്കുമെന്നും കരുതപ്പെടുന്നു. കൂടാതെ പ്രോവിഡന്റ് ഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ എൻ.പി.എസ് കൂടുതൽ ആകർഷകമാക്കാനും ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ സാധിക്കും.ഇത്തരത്തിൽ സർക്കാർ ജീവനക്കാരെ മാത്രമല്ല മധ്യവർഗത്തെ മുഴുവൻ ഒരൊറ്റ മണിക്കൂർ കൊണ്ട് മോദി കൈയിലെടുത്തു. 

 

പിണറായി വിജയൻ സർക്കാരിന് ആയാറാം ഗയാറാം വിളിക്കുന്ന  ഇടതു സംഘടനകളിൽ പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം സർക്കാർ ജീവനക്കാർ  ബി ജെ പിയുമായി അടുക്കുന്നതായി സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. കൊടി കെട്ടിയ കമ്യൂണിസ്റ്റ് സഖാക്കൻമാർ വരെ ബിജെപിയെ അനുകൂലിച്ച് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്.സർക്കാർ ജീവനക്കാരിൽ നിന്ന് പിണറായി കവർന്നത് ലക്ഷങ്ങളാണ്. ഡി എയും ഡി . എ. കുടിശികയുമായി സർക്കാർ ആകെ കവർന്നത് 176830 രൂപ മുതൽ 1283304 രൂപ വരെയാണ്. 19 % വരുന്ന ആറു ഗഡു ഡി.എ. കുടിശികയാണ്. പ്രതിമാസ നഷ്ടം 4370 മുതൽ 31692 രൂപ വരെയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് പറ്റിച്ചു. 2024 ജൂലൈ മുതൽ ശമ്പള പരിഷ്ക്കരണത്തിന് അർഹത നേടിയെങ്കിലും കമ്മീഷനെ പോലും വച്ചില്ല. സർവീസ് വെയിറ്റേജും സി സി എയും എടുത്തുകളഞ്ഞു.

 

ശമ്പളം പിടിക്കാൻ കരിനിയമം കൊണ്ടുവന്നു.   ശമ്പളത്തിന്റെ 25 % പിടിക്കാൻ ഓർഡിനൻസ് ഇറക്കി. ക്ഷാമബത്ത നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.    നവ കേരള സദസ്സ് ഉൾപ്പെടെയുള്ള സർക്കാരിൻറെ ധൂർത്ത് പരിഹാസ രൂപേണ കോടതി വാക്കാൽ പരാമർശിച്ചു.  സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 2019 - ൽ നിശ്ചയിച്ച ശമ്പളത്തിലാണ് 2024 ലും ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഒരു രൂപയുടെ പോലും വരുമാനവർദ്ധനവ് ജീവനക്കാർക്ക് ഉണ്ടായിട്ടില്ല.മറ്റൊരു തൊഴിൽ മേഖലയിലും ഇത്തരം ഒരു സാഹചര്യം നിലവിലില്ല. അവിദഗ്ധ തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും ഓരോ വർഷവും കൂലി കൂട്ടി നിശ്ചയിക്കുന്നുണ്ട്.

അസംഘടിത മേഖലയിൽ പോലും ഉയർന്ന കൂലി ലഭ്യമാകുന്ന കാലത്താണ് സർക്കാർ മേഖലയിലെ ജീവനക്കാരോടുള്ള ജനാധിപത്യവിരുദ്ധമായ സമീപനം.അവശ്യസാധനങ്ങളുടെ വില പോലും  ഇരുന്നൂറും 300 ഉം മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയും സെസും വർധിപ്പിച്ചത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയത്.വില കയറ്റത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് മാത്രമല്ല പ്രതിമാസം നിശ്ചിത ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും ആണ്.സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പളം അല്ലാതെ മറ്റൊരു വരുമാന മാർഗ്ഗമില്ല .അതിൽ തന്നെ നിർബന്ധിത കിഴിവുകൾ കഴിഞ്ഞ് ലഭിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്.

 

സർക്കാർ ജീവനക്കാരുടെ മൊത്ത ശമ്പളത്തിന്റെ കണക്ക് പെരുപ്പിച്ച് കാട്ടുന്നവർ അതിൽ നിന്നും സർക്കാരിലേക്ക് തന്നെ നിർബന്ധപൂർവ്വം പിടിക്കുന്ന തുകയെ കുറിച്ച് മൗനം പാലിക്കുകയാണ്.ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയായിട്ട് മൂന്നുവർഷം പൂർത്തിയായിരിക്കുന്നു. ഓരോ മാസവും ഈ കുടിശിക ഇനത്തിൽ തന്നെ ആയിരക്കണക്കിന് രൂപയാണ് ജീവനക്കാർക്ക് നഷ്ടപ്പെടുന്നത്. 2019ൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല. ലീവ് സറണ്ടർ ആനുകൂല്യം ലഭിച്ചിട്ട് ആറ് വർഷമായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ സർക്കാർ  നീട്ടി. 

 

ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു  പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതിനു പിന്നാലെയാണു ലീവ് സറണ്ടറിലും സർക്കാർ പിന്നാക്കം പോയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി നീട്ടിവയ്ക്കുകയാണെന്നു ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഈ സാമ്പത്തിക വർഷത്തെക്കാൾ ഗുരുതര പ്രതിസന്ധിയാണ് അടുത്ത വർഷം സർക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി ഈയിടെ പറഞ്ഞിരുന്നു. അവധി സറണ്ടർ തുക പണമായി നൽകാതെ പിഎഫിൽ ലയിപ്പിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്; 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.

 

സർവകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശികയും മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടും  ബാലഗോപാൽകട പൂട്ടി സ്ഥലം വിട്ടെന്നാണ് കേൾക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം കരസ്ഥമാക്കാൻ പോലും ബാലഗോപാലിന്റെ കഴിയുന്നില്ലന്നാണ് ആക്ഷേപം. സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളും തൊഴിലാളികളുടെ സർക്കാർ അട്ടിമറിച്ചതോടെ ഇടത് അനുഭാവ സർവീസ് സംഘടനകളിൽ നിന്ന് ജീവനക്കാരുടെ വൻതോതിലുള്ള കൊഴിഞ്ഞു പോക്ക് തുടങ്ങിയത്. ഇങ്ങനെ മുന്നോട്ടുപോയാൽ  ഇങ്കിലാബ് സിന്ദാബാദ് വിളിക്കാൻ ആളെ കിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി  സർക്കാരിനെ  അറിയിച്ചു..

 

എന്നും ജീവനക്കാരോടൊപ്പം എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ സർക്കാരാണ് പെൻഷൻ ആനുകൂല്യങ്ങൾ പോലും അട്ടിമറിച്ചത്.കോവിഡിന്റെ മറവിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്തത് വലിയ വാർത്തയായതിന് പിന്നാലെയാണ് പെൻഷൻ നിർണ്ണയത്തിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. സി പി എം സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന രീതിയിൽ ഒരു മാസത്തെ സാവകാശം നൽകിയത്. അതിനിടയാലാണ് പെൻഷനിൽ കൈവച്ചത്.എല്ലാ തീരുമാനങ്ങളും സർക്കാർ ജീവനക്കാരെ നിരാശയിലാഴ്ത്തുന്നതും സർക്കാരിനെ സഹായിക്കുന്നതുമാണ്. പിണറായി അധികാരത്തിലെത്തിയത് മുതൽ ജീവനക്കാരോട് നിഷേധാത്മക നിലപാടാണ്  തുടരുന്നതെന്ന്  ജീവനക്കാർ ആരോപിക്കുന്നു.

 

ജീവനക്കാർ ജോലിചെയ്യുന്നില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി എപ്പോഴും ഉന്നയിക്കാറുണ്ട്. മുഖ്യമന്ത്രി ജോലി ചെയ്യുന്നില്ലെന്ന് പറയുന്നത് തങ്ങളെ അധിക്ഷേപിക്കാനാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. എക്കാലവും സി പി എമ്മിന് കരുത്തായി നില കൊണ്ടവരാണ് സർക്കാർ ജീവനക്കാർ. 5 ലക്ഷത്തിൽ പരം  ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും എല്ലാം  പാർട്ടികൾക്കും എക്കാലത്തും വോട്ടുബാങ്കായിരുന്നു. എന്നാൽ അത്തരമൊരു ചിന്താഗതിയിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ഇടത് സംഘടനാ പ്രവർത്തകർ പോലും ഇടതിന് വോട്ടുചെയ്യാത്ത അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. 2026 ൽ നടക്കുന്ന തെരഞ്ഞടുപ്പിൽ ഇത് സിപിഎമ്മിന് വലിയ തലവേദനയായി തീരുമെന്ന കാര്യത്തിൽ  സംശയം വേണ്ട. 

 

ചുരുങ്ങിയ കാലം ഏറ്റവും കൂടുതൽ വിദേശ  യാത്ര നടത്തി ഒന്നും നേടാതെ  തിരിച്ചെത്തിയ മുഖ്യമന്ത്രി എന്ന  കുപ്രസിദ്ധി  മുഖ്യമന്ത്രിക്ക്  നേടിയിട്ടും ജീവനക്കാരുടെ തലയിലാണ് കയറുന്നത്. സർക്കാർ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാൻ വരെ പിണറായി സർക്കാർ ആലോചിക്കുന്നുണ്ട്.. കേരളത്തിൽ മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച്  കോടികൾ  രൂപ കുറഞ്ഞു. കടമെടുപ്പു പരിധിയിൽ  കോടികൾ  കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ  കോടികളുടെ   നഷ്ടം ഉണ്ടാകാം. . 

 

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്.  അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്.മന്ത്രി പറഞ്ഞ കണക്കനുസരിച്ച് കോടികളുടെ   വരുമാനക്കുറവാണ് ഈ  വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ   ഒരു മാസം  മാത്രം ബാക്കിനിൽക്കെ, പദ്ധതികൾക്കായി പ്രഖ്യാപിച്ച തുകയിൽ 40% മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. എത്ര മിച്ചം പിടിച്ചാലും  ഈ വർഷം പദ്ധതികൾക്കാവശ്യമായ തുകയുടെ പകുതി പോലും കണ്ടെത്താൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.

ഗുരുതര പ്രതിസന്ധി അനുഭവിക്കുന്ന സർക്കാരിനെ സാമ്പത്തികമായി നയിക്കാൻ ധനമന്ത്രിക്ക് കഴിയുന്നില്ലെന്ന  ധാരണയിലാണ് സർക്കാർ ജീവനക്കാർ.  അതേ സമയം താനുണ്ടാക്കിയ  സാമ്പത്തിക പ്രതിസന്ധി ധനമന്ത്രിയുടെ തലയിൽ കെട്ടി രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നാണ് ചിലരെങ്കിലും കരുതുന്നത്.തോമസ് ഐസക് ഉണ്ടായിരുന്നപ്പോൾ തൻെറ സ്വാതന്ത്ര്യം കുറഞ്ഞതായിരുന്നു പിണറായിയുടെ ആക്ഷേപം. അത് എന്തായാലും ക്ഷാമബത്ത പോലും നൽകാൻ കഴിയാത്ത തരത്തിൽ സർക്കാർ കൂപ്പു കുത്തുന്നത് ആദ്യ സംഭവമാണ്. സർക്കാർ ജീവനക്കാർ കൂറു മാറിയാൽ സർക്കാർ തീർത്തും പ്രതിസന്ധിയിലാവും. എന്തിന് അട്ടിമറി വരെ സംഭവിക്കാം. ബി ജെ പിയാകട്ടെ കരുതലോടെയാണ് നീങ്ങുന്നത്. കോൺഗ്രസ് ചിത്രത്തിലെ ഇല്ല. നിർമ്മലാ സീതാരാമന്റെ ആ പ്രഖ്യാപനം പിണറായിയെ നൊമ്പരപ്പെടുത്തിയത് ഇങ്ങനെയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (8 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (8 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (8 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (9 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (10 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (10 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (11 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (12 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (12 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (12 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (12 hours ago)

Malayali Vartha Recommends