ഉദയകുമാറിന് അർബുദമാണെന്ന് പറഞ്ഞും ശ്രീതു പലരിൽ നിന്നും പണം തട്ടി; ഉദയകുമാറിന്റെ മരണത്തിൽ ദുരൂഹത...

രണ്ടാഴ്ച മുമ്പാണ് ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ മുത്തച്ഛൻ ഉദയകുമാർ മരിച്ചത്. ഉദയകുമാറിന്റെ പതിനാറാം ചടങ്ങു ദിവസമാണ് ദേവേന്ദു അതിദാരുണമായി കൊല്ലപ്പെടുന്നത്. ഇപ്പോൾ ഈ മരണത്തിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. ഉദയകുമാറിന് അർബുദമാണെന്നു പറഞ്ഞ് ശ്രീതു പലരിൽനിന്നും പണം കടം വാങ്ങിയിരുന്നു. എന്നാൽ, ഉദയകുമാറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്ന് അയൽക്കാർ പറയുന്നു. ഉദയകുമാർ മരിക്കുന്നതിനു തലേദിവസവും അദ്ദേഹത്തെ കണ്ടിരുന്നു.
അസുഖ ബാധിതനായി മരിച്ചതായി തോന്നിയിട്ടില്ല. അതിനാൽ മരിച്ചുവെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. നാട്ടിൽത്തന്നെ പലരും ശ്രീതുവിന് ധാരാളം പണം നൽകി സഹായിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. പലരിൽനിന്നും ലക്ഷങ്ങളുടെ പണമിടപാട് നടത്തിയിരുന്നു.ദേവസ്വം ബോർഡിൽ ശ്രീതുവിനു ജോലിയുണ്ടെന്നാണ് അമ്മ ശ്രീലത അയൽക്കാരോടു പറഞ്ഞിരുന്നത്.
ശ്രീതുവിന്റെ അച്ഛന്റെ മരണം, ശ്രീതുവിന്റെ ജോലി, മറ്റു സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉദയകുമാറിന്റെ മരണത്തിൽ ശ്രീതുവിന്റെയും അമ്മയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ഭർത്താവ് ശ്രീജിത്തുമായി അകൽച്ചയിലായിരുന്നു ശ്രീതു. അച്ഛൻ ഉദയകുമാർ മരിച്ചപ്പോൾ ശ്രീജിത്ത് വാടകവീട്ടിലെത്തിയിരുന്നു. ഇതിനിടെ, ശ്രീജിത്തിനൊപ്പം പോകാൻ ശ്രീതുവിനെ പലരും ഉപദേശിച്ചെങ്കിലും അവർ പോകാൻ കൂട്ടാക്കിയിരുന്നില്ലെന്നും അയൽക്കാർ പറയുന്നു.
മകളുടെ നിലപാടുകളെ ഉദയന്‍ എതിര്‍ത്തിരുന്നു. അതിന്റെ വിലയാണോ ഉദയന്റെ മരണമെന്ന സംശയം സജീവാണ്. തന്ത്രപരമായി കളിക്കുന്ന ശ്രീതുവിന് പിന്നില്‍ വമ്പന്‍ തോക്കുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ചെറിയ മാനസിക പ്രശ്‌നമുള്ള ഹരികുമാറിനെ കൊലപാതകിയാക്കി കേസില്‍ നിന്നും തടിയൂരാനുള്ള ശ്രീതുവിന്റെ നീക്കമാണോ നടക്കുന്നതെന്ന സംശയവും സജീവമാണ്.
എന്നാല്‍ പോലീസ് അന്വേഷണം ശ്രീതുവിലേക്ക് കടക്കുന്നില്ല. ഹരികുമാറിന്റെ കുറ്റസമ്മതമാണ് ഇതിന് തടസ്സം. ഈ കുറ്റസമ്മതവും ഉന്നത തല ഗൂഡാലോചനയാകാന്‍ സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha

























