തമ്പാനൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മനുഷ്യബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ സന്ദേശം...

പഞ്ചനക്ഷത്ര ഹോട്ടലായ തമ്പാനൂരിലെ ഹോട്ടൽ ഫോർട്ട് മാനറിൽ മനുഷ്യബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ സന്ദേശം ഉച്ചക്ക് രണ്ടേകാലിന് മുമ്പ് സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ബോംബ് സ്ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തില്‍ ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരന്നു. ഈ സാഹചര്യത്തിൽ ഈ മെയിൽ അയച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























