കോട്ടയം തലയോലപ്പറമ്പിൽ കുർബാനക്കിടെ സംഘർഷം; കുർബാനക്കിടെ ഒരു വിഭാഗം വിമത അംഗങ്ങൾ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വികാരി ഫാദർ ജോൺ തോട്ടുപുറം പൊലീസിൽ പരാതി നൽകി

കോട്ടയം തലയോലപ്പറമ്പിൽ കുർബാനക്കിടെ സംഘർഷം . വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് സംഭവം. കുർബാനക്കിടെ ഒരു വിഭാഗം വിമത അംഗങ്ങൾ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വികാരി ഫാദർ ജോൺ തോട്ടുപുറം പൊലീസിൽ പരാതി നൽകി.
വിമത വിഭാഗത്തെ പിന്തുണക്കുന്ന മുൻ വികാരി ജിബിൻ പാലത്തിങ്കലിൻ്റെ നിർദേശപ്രകാരമാണ് ആക്രമണമെന്നും പരാതിയിൽ പറയുന്നു.എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം നടന്നത്.
വിശ്വാസികൾ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ആശുപത്രിയിൽ കഴിയുന്ന ഇരുവിഭാഗക്കാരുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























