ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥന് മരിച്ചു....

ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥന് മരിച്ചു.... കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്.
കോട്ടയം നീണ്ടൂര്‍ സ്വദേശിയാണ്. രാത്രിയോടെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ ശ്യാമിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. തുടര്‍ന്ന് രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചു.
തട്ടുകടയില്‍ നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിന്‍ ജോര്‍ജ് (27) എത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരുന്ന ശ്യാം പ്രസാദ് ഇത് ചോദ്യം ചെയ്തു.
ഇതിനിടെ ജിബിന്‍ പൊലീസുദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞുവീണ ശ്യാമിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി സാധിച്ചില്ല. സംഭവത്തെ തുടര്‍ന്ന് ജിബിനൊപ്പം ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ജിബിന്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























