നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ സ്ഥലത്തും സുധാകരന് ഒളിച്ചുതാമസിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത സ്ഥലത്തും ഇയാളുടെ വീട്ടിലും എത്തിച്ചുവേണം തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ളത്.
പകല്‍വെളിച്ചത്തില്‍ തെളിവെടുപ്പ് നടത്തണമെന്നാണ് നിയമം. വീഡിയോ റെക്കോഡ് ചെയ്യണം. വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും. കോടതിയില്‍ വിചാരണസമയത്ത് തലനാരിഴ കീറി പരിശോധിക്കപ്പെടുമെന്നതിനാല് പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കാനായി തെളിവെടുപ്പ് നടപടിക്രമം പഴുതടച്ചുവേണം പൂര്‍ത്തിയാക്കാന്‍. പ്രതിയെ നാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ അന്നുതന്നെ തെളിവെടുപ്പ് നടത്താനാണ് സാധ്യത.
"
https://www.facebook.com/Malayalivartha

























