കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും..

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഫെബ്രുവരി ആരംഭിച്ചപ്പോഴേ പാലക്കാടിന് പൊള്ളുകയാണ്. അടുത്ത മൂന്നു ദിവസം താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ ജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്നുവരെ നേരിട്ട് വെയിലേല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി.പാലക്കാട് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36 ഡിഗ്രിയാണ്. മുണ്ടൂര്‍ ഐ.ആര്.ടി.സിയില്‍ ജനുവരി 26നാണ് ആദ്യമായി താപനില 36 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
പിന്നീട് തുടര്‍ച്ചയായ മൂന്നു ദിവസവും താപനിലയില്‍ കുറവുണ്ടായില്ല. ഫെബ്രുവരി ആദ്യവാരം താപനില 39 ഡിഗ്രിവരെ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.കഴിഞ്ഞവര്‍ഷം 42.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ജില്ലയിലെ ഉയര്‍ന്ന താപനില. ഏപ്രില്‍ 28ന് മുണ്ടൂര്‍ ഐ.ആര്.ടി.സിയിലാണ് ഇത് രേഖപ്പെടുത്തിയത്.കഴിഞ്ഞവര്‍ഷം വരള്‍ച്ചാ സമാനമായ സാഹചര്യമാണ് ജില്ലക്ക് നേരിടേണ്ടി വന്നത്. മഴയുടെ അഭാവവും സ്ഥിതിക്ക് ആക്കം കൂട്ടി. താപനില ക്രമാതീതമായി ഉയരുന്നത് സ്വാഭാവികമായ ജലസ്രോതസുകളെ പ്രതികൂലമായി ബാധിക്കും.
നിലവില്‍ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം മലമ്പുഴ ഡാമില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ കടുക്കും. ചൂടില്‍ അരുവികളും ചോലകളും വറ്റുന്നതോടെ കാടുകളില്‍ കുടിവെള്ളം കിട്ടാതെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും വേനല്‍ക്കാലത്ത് പതിവാണ്.
https://www.facebook.com/Malayalivartha

























