ഹരികുമാറും ശ്രീതുവും ഇന്ന് ഒരുമുറിയിൽ വീണ്ടും...!!

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കുന്നതിനായാണ് കൂടുതൽ ചോദ്യം ചെയ്യൽ.
അതേസമയം ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എസ്.പി. സുദർശൻ പറഞ്ഞു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഡ്രൈവർ ജോലിയുടെ അപ്പോയിന്റ്മെന്റ് ഓർഡർ വ്യാജമായി തയ്യാറാക്കി, സെക്ഷൻ ഓഫീസർ എന്ന് വ്യാജ ഒപ്പും സീലും തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.
മൂന്ന് പരാതികളാണ് നിലവിൽ ശ്രീതുവിനെതിരെ ലഭിച്ചിട്ടുള്ളത്. പത്തോളം പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും, ശ്രീതുവിനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. BNS 316 (2), 318 (4), 336 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്രീതുവിനെതിരെ കേസെടുത്തത്. ഇവർ ഇന്നലെ രാത്രി മുതൽ പൊലീസ് കസ്റ്റഡിയിലാണ്.
ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥ എന്ന് പറഞ്ഞ് പണം തട്ടിയതായി മൂന്ന് പേരിൽ നിന്ന് പരാതി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി എന്നാണ് കേസ്. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയെന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. വ്യാജ ഉത്തരവ് കാട്ടിയാണ് പണം തട്ടിയെടുത്തത്.
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെന്ന് കാട്ടി ബാലരാമപുരം അന്തിയൂർ സ്വാദേശിയാണ് ശ്രീതുവിനെതിരെ ആദ്യം പരാതി നൽകിയത്. വഞ്ചനാക്കുറ്റവും വ്യാജരേഖ ചമക്കലും അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് വിവരം. ശ്രീതുവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ആളുകളിലേക്കും അന്വേഷണം നീണ്ടേക്കും.
https://www.facebook.com/Malayalivartha

























