നിലമ്പൂരില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാര്‍ അറസ്റ്റില്‍....

നിലമ്പൂരില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ പടിഞ്ഞാറേതില്‍ കൃഷ്ണ പ്രസാദ് (22), അരുണ്‍ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് വൈകുന്നേരം 6.40 ന് ആയിരുന്നു അപകടം സംഭവിച്ചത്. പൂക്കോട്ടുമ്പാടം മാമ്പറ്റ ചേരുംകുഴിയില്‍ ഗോപാലനാണ് സ്കൂട്ടര്‍ അപകടത്തില്‍ പരിക്ക് പറ്റിയത്. ചന്തക്കുന്നില്‍ നിന്ന് വരികയായിരുന്ന ഗോപാലന്റെ സ്കൂട്ടറില്‍ അതേ ദിശയില്‍ പിന്നില്‍ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഗോപാലനും സ്കൂട്ടറും റോഡില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. തൊട്ടുപിന്നാലെ വന്ന ഒരു സ്കൂട്ടറിലെയും ബൈക്കിലെയും യാത്രക്കാരാണ് വാഹനങ്ങള്‍ നിര്‍ത്തി ഇറങ്ങി ഗോപാലനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. റോഡിന്റെ മറുവശത്തുണ്ടായിരുന്നവരും അപ്പോഴേക്കും ഓടിയെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നു തന്നെ പുറത്തു വന്നിട്ടുണ്ടായിരുന്നു. കൃഷ്ണ പ്രസാദ് ആയിരുന്നു ഈ സമയം ബൈക്ക് ഓടിച്ചിരുന്നത്.
സുഹൃത്തായ അരുണ്‍ പുറകിലിരിക്കവേയാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടനെ രണ്ട് പേരും ബൈക്കുമായി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും പരിസരത്തെ മൊബൈല്‍ ഫോണ്‍ ടവറുകളിലെ വിവരങ്ങളും പരിശോധിച്ച് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെയും പിടികൂടിയത്.
അതേസമയം റോഡ് അപകടങ്ങളുണ്ടായാല്‍ വാഹനം നിര്‍ത്തി പരിക്കേറ്റവരെ രക്ഷിക്കണമെന്നും വിവരം പൊലീസില്‍ അറിയിക്കണമെന്നും പല തവണ അറിയിപ്പുകള് നല്‍കിയിട്ടും ചെറുപ്പക്കാരായ ആളുകള്‍ പോലും അത് പാലിക്കാത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വാഹനങ്ങളും ഓടിച്ചവരെയും കണ്ടെത്തി കര്‍ശന നിയമ നടപടികള്‍ പോലീസ് സ്വീകരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























