സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു....

സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
എം.വി നികേഷ് കുമാറും സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന് ശശി എന്നിവര്‍ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ ഇടംനേടുകയും ചെയ്തു.
തളിപ്പറമ്പില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം.വി നികേഷ് കുമാര്‍, കെ. അനുശ്രീ, പി. ഗോവിന്ദന്, കെ.പി. പ്രീത, എന്‍. അനില്‍ കുമാര്‍, സി.എം കൃഷ്ണന്, മുഹമ്മദ് അഫ്സല്, സരിന് ശശി, കെ. ജനാര്ദ്ദനന്, സി.കെ രമേശന് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍.
ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് എം.വി ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. പിന്നീട് 2021ല്‍ ജില്ലാ സമ്മേളനത്തില്‍ ജയരാജന് വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്നും മത്സരിച്ചെങ്കിലും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനോട് എം.വി ജയരാജന് പരാജയപ്പെട്ടിട്ടുണ്ടായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി ജയരാജന് സി.ഐ.ടി.യു കേന്ദ്ര പ്രവര്‍ത്തക സമിതി അംഗവുമാണ്.
https://www.facebook.com/Malayalivartha

























