കുന്നത്തുകാലില്‍ വയോധികയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.... വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും...

കുന്നത്തുകാലില്‍ വയോധികയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.... വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും...
എട്ട് ദിവസം മുമ്പാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന കുന്നത്തുകാല്‍ സ്വദേശിനി സെലീനാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയോധിക ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മോഷണം പോയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനായി ജില്ലാ കളക്ടറുടെ അനുമതി തേടിയിട്ടുണ്ടായിരുന്നു. തഹസില്‍ദാരുടെ അനുമതി ലഭിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha

























