Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

പി. ശശി മുതല്‍ മുകേഷ് വരെ സിപിഎമ്മിലെ എത്രയെത്ര പീഢകന്‍മാരെ കേരളം കണ്ടു... നടിയെ പീഢിപ്പിച്ചുവെന്നത് വ്യക്തമായ സാഹചര്യത്തിലും മുകേഷിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്..

03 FEBRUARY 2025 03:46 PM IST
മലയാളി വാര്‍ത്ത

പി. ശശി മുതല്‍ മുകേഷ് വരെ സിപിഎമ്മിലെ  എത്രയെത്ര പീഢകന്‍മാരെ കേരളം കണ്ടു.  നടനും കൊല്ലം എംഎല്‍എയും പകല്‍മാന്യനും  സഖാവുമൊക്കെയായ  മുകേഷ് ആലുവ സ്വദേശിനിയായ നടിയെ പീഢിപ്പിച്ചുവെന്നത് വ്യക്തമായ സാഹചര്യത്തിലും  മുകേഷിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്.  പീഢകന്‍ കോണ്‍ഗ്രസുകാരനോ ലീഗുകാരനോ ആയിരുന്നെങ്കില്‍ ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷന്‍ സഖാത്തികളും കേരളത്തില്‍  തലകുത്തി മാറിഞ്ഞേനേ. അവര്‍ പീഢകനെ വഴിയില്‍ തടയുകയും വീട് ആക്രമിക്കുകയും ചെയ്‌തേന.

 

മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന ആദ്യം പ്രസ്താവനയിറക്കിയത് വനിതാ കമ്മീഷന്റെ അധ്യക്ഷയും മൂത്ത സഖാത്തിയുമായ പി സതീദേവി അവറുകളാണെന്നത് എത്രയോ കൗതുകം. വിഖ്യാത പീഢകന്‍ ശശിക്കെതിരെ മുന്‍പ് വാളെടുത്തയാളാണ് സതീദേവിയുടെ സഹോദരന്‍ സഖാവ് പി ജയരാജന്‍ എന്നത് മറക്കരുത്.മുകേഷ്  ശിക്ഷിക്കപ്പെട്ടാല്‍ രാജിവച്ചാല്‍ മതിയെന്നാണ് സഖാക്കളുടെ മൂപ്പനായ ഗോവിന്ദന്റെ ഉത്തരവ്. നാണമില്ലേ സഖാക്കളേ നിങ്ങള്‍ക്ക് ഇവരെയൊക്കെ നേതാക്കളായി ചുമക്കാനും സിന്ദാബാദ് വിളിക്കാനുമൊക്കെ. നടന്‍ മുകേഷ് പെണ്ണുപിടിയനും വെറിയനും വഞ്ചകനുമാണെന്ന് തെളിവടക്കം പുറത്തുവന്നിട്ടും ഇയാളെ നിയമസഭയില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് പറയാനുള്ള ചങ്കൂറ്റമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം.

എന്തിനേറെ പറയുന്ന സിപിഎം ജില്ലാ ഓഫീസിലെ സെക്രട്ടറിയുടെ മുറി വ്യഭിചാരത്തിനും പീഢനത്തിനുമുള്ള കേന്ദ്ര ഓഫീസാക്കിയ പി ശശിയെ പിണറായി അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാക്കി ലക്ഷം ലക്ഷം ശമ്പളവും കൊടുത്തുപോറ്റുന്നു. ഇതൊക്കെ സംഭവിച്ചാലും സിപിഎം എന്ന പ്രസ്ഥാനത്തില്‍ മുകേഷിനെ സംരക്ഷിക്കാനാണ് പാര്‍ട്ടിയുടെ വെമ്പല്‍.  പികെ ശ്രീമതി സഖാവും മുകേഷിന് ക്ലീന്‍ ചിട്ടാണ് നല്‍കിയിരിക്കുന്നത്.

 

പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന ഒരു ജില്ലാ സമ്മേളനത്തില്‍പോലും മുകേഷിനെ പുറത്താക്കണമെന്നോ മാറ്റിനിറുത്തണം എന്ന് പറയാനുള്ള ആര്‍ജവം ഒരു സഖാവിനും ഇല്ലാതെ പോയിരിക്കുന്നു. ഇങ്ങനെയൊരു മഹാവെറിയനെ കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ മത്സരിപ്പിക്കാന്‍ പോലും നാണം തോന്നാത്ത പാര്‍ട്ടിയാണ് സിപിഎം.
ആലുവാ സ്വദേശിയായ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും എം.എല്‍.എയുമായ  മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലും സിപിഎ ന്യായീകരണവുമായി രംഗത്തു വന്നിരിക്കുന്നു.

കൊല്ലത്ത് മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കേണ്ടി വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം അവിടെ എട്ടു നിലയില്‍ പൊട്ടുമെന്നതില്‍ സിപിഎമ്മിന് സംശയമില്ല. മുകേഷിനെതിരായ കുറ്റങ്ങള്‍ വ്യക്തമായി തെളിഞ്ഞതായും കുറ്റപത്രത്തില്‍  പറയുന്നു. ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും പരാതിക്കാരിയുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിനുള്ള സാഹചര്യത്തെളിവുകളും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

ഇതൊക്കെ സംഭവിച്ചശേഷവും മുകേഷിനെ മഹത്വവല്‍ക്കരിക്കാനും വെള്ളപൂശാനുമാണ് സിപിഎം നേതാക്കളുടെ നിലപാട്.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞും നടന്‍ മാസങ്ങളോളം പീഢിപ്പിച്ചു എന്നത് വ്യക്തമായിക്കഴിഞ്ഞു.  2010ലെ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മുകേഷിനെതിരെ നടി പരാതി നല്‍കിയത്. പരാതി നല്‍കിയത് വൈകിയാണെന്നതിനാല്‍ പീഢനത്തിന്റെ ഗൗരവും പോയെന്നാണ് എകെജി സെന്ററിലെ ചിന്തകന്‍മാര്‍ പറഞ്ഞുപരത്തുന്നത്. എന്നാല്‍  കാലതാമസം കേസന്വേഷണത്തില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചുകഴിഞ്ഞു.

 

കേസില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. തലയില്‍ മുണ്ടിട്ടുനടക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ നാണക്കേടുണ്ടായ സംഭവത്തില്‍ മുകേഷിനും നാണമില്ല, സിപിഎമ്മിലെ നാരീമണി നേതാക്കള്‍ക്കും നാണമില്ല.  ഭീഷണിയും പ്രലോഭനവും വന്നതോടെ  നടി പരാതി പിന്‍വലിക്കാന്‍ തയ്യാറായി രംഗത്തുവന്നു. എന്നാല്‍, അന്വേഷണസംഘം കൂടുതല്‍ പിന്തുണ നല്‍കിയതോടെ അവര്‍ തീരുമാനം മാറ്റി.

എറണാകുളത്തുള്ള വില്ലയിലും തൃശൂരിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞതിനാല്‍ രണ്ടിലും പൊലീസ് കേസെടുത്തു. തൃശൂരിലെ കേസില്‍ നേരത്തേതന്നെ  കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മരടിലെ വില്ലയില്‍ പീഡിപ്പിച്ചെന്ന കേസിലാണ് പുതിയ കുറ്റപത്രം.കോടതി തീരുമാനം എടുക്കട്ടെയെന്നും  മുകേഷ് അതുവരെ എം.എല്‍.എയായി തുടരട്ടെയെന്നുമാണ് സഖാവ് ഗോവന്ദന്റെ അരുളപ്പാടുണ്ടായിരിക്കുന്നത്.  അന്തിമ തീരുമാനം വന്നിട്ടേ മറ്റു കാര്യങ്ങള്‍ നോക്കൂ. അതാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഗോവിന്ദന്‍ മൊഴിഞ്ഞിരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (7 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (7 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (8 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (8 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (9 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (10 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (10 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (11 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (11 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (12 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (12 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (12 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (12 hours ago)

Malayali Vartha Recommends